Chapter Title : അദ്വൈതം [Parvathi]
യക്ഷമി തലങ്ങും വിലങ്ങും നിന്ന് ആ ബാഗ് ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു... ഇയാളിത് എങ്ങനെ ചുമന്നുകൊണ്ട് വന്നോ ആവോ....അവസാനമായി അവൾ ഒന്നുകൂടെ നിലത്തുനിന്നും ബാഗ് എടുക്കാൻ ശ്രമിച്ചു വീണ്ടും തോറ്റുപോയി..... അവൾ തളർന്നുപോയിരുന്നു....കഴുത്തിലും ചെന്നിയിലും വിയർപ്പ് പൊടിഞ്ഞു, കിതപ്പോടെ മുഖം ഉയർത്തി നോക്കിയതും വാതിൽക്കൽ ചിരിയോടെ കൈകെട്ടി നിൽക്കുന്ന അഗ്നിദേവിനെ കണ്ട് യക്ഷമി അയ്യേന്നായി....
"കഴിഞ്ഞോ കഥകളി....."
"ഭയങ്കര വെയ്റ്റ്....."
യക്ഷമി ചുണ്ട് പിളർത്തി..... അഗ്നി പുഞ്ചിരിയോടെ മുന്നോട്ട് വന്ന് വലതുകൈ ഉയർത്തി അവളുടെ നെറ്റിയിലും മുഖത്തും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു..... അയാളുടെ പരുക്കൻ കൈയ്യുടെ സ്പർശനത്തിൽ യക്ഷമി പൊള്ളാലേറ്റപോലെ വിറങ്ങലിച്ചുനിന്നു....ഒരു പുരുഷന്റെ കൈ തന്റെ മുഖത്ത്, യക്ഷമിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു, ഹൃദയം വിങ്ങി.... അയാൾക്ക് ചന്ദനത്തിന്റെ ഗന്ധമാണെന്ന് അവൾ തിരിച്ചറിഞ്ഞു
"ഇത് ഞാൻ എടുത്തോളാം...."
അഗ്നി നിലത്തിരുന്ന ബാഗ് ഒരു കൈയിൽ പൊക്കിയെടുത്ത് ചുമലിൽ തൂക്കി അകത്തേക്ക് കയറി .... പിന്നാലെ യക്ഷമിയും....
കേരളീയ വാസ്തുവിദ്യയുടെ പ്രൗഢിയും പഴമയും നിലനിർത്തി ഏകശാല രൂപത്തിൽ പണിത ദേവഗിരിയുടെ ഉള്ളിൽ അഗ്നിയുടെ വലതുകാൽ പതിഞ്ഞു....മുകളിലെ മരത്തടികൾ കൊണ്ട് നിർമിച്ച തട്ടിൻ പുറം കാരണം പുറത്തേക്കാളും അകത്ത് തണുപ്പായിരുന്നു.... വിശാലമായ ശാലയിലൂടെ ഇരുവരും നടന്നു.... ഹാളിലും തട്ടുകളെ താങ്ങി നിർത്താൻ കരിങ്കൽ പീഠങ്ങളോടുകൂടിയ തേക്കിൽ നിർമിച്ച വലിയ തൂണുകൾ ദൃശ്യമാണ്
"അവിടെ ഇരുന്നോളു... ഭക്ഷണം എടുക്കാം....."
ഊണുമുറിയിലേക്ക് ചൂണ്ടി യക്ഷമി പറഞ്ഞതും അഗ്നി ബാഗ് അകത്തെ സോഫയിൽ അടുത്തായി നിലത്ത് കുത്തനെ വച്ചു , ഊണു മുറിയിലേക്ക് നടന്നു, യക്ഷമി ഇടനാഴിയിലൂടെ അടുക്കളയിലേക്ക് കടന്നു....ഷെൽഫിൽ നിന്നും
💬 Comments
View all comments