0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

മാസത്തിനുമുമ്പ് വല്യച്ഛനും അച്ഛനുംകൂടെ തിരുവനന്തപുരത്ത് ഏതോ നാട്ടുവൈദ്യനെ കാണാൻ പോയത് യക്ഷമി ഓർത്തു.... മഹാദേവ ഇപ്പൊ വന്നത് വൈദ്യനാണോ,...ഏതോ physiotherapist ആണെന്ന് കരുതി.....അല്ലെങ്കിലും അയാളെ കണ്ടാൽ വൈദ്യനാണെന്ന് തോന്നണ്ടേ....

അവളോടി ഉമ്മറത്തേക്ക് ഇറങ്ങി, അഗ്നി കസേരയിൽ ചാഞ്ഞുകിടന്ന് ഉറക്കമായിരുന്നു,.... ഒത്തിരി ദൂരേന്ന് വന്നതല്ലേ ക്ഷീണം കാണും....

"അതേയ്...."
യക്ഷമി വിളിച്ചതും അഗ്നി സംശയത്തോടെ കണ്ണുതുറന്നു...പെട്ടെന്ന് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ ശരീരത്തിലാകെ അവന്റെ കണ്ണുകൾ ഓടിനടന്നു....കല്ലിൽ കൊത്തിയ ശില്പത്തിന്റേതുപോലെയുള്ള ഉടലഴക്... സാക്ഷാൽ ദേവിതന്നെ

"ദേവി വിളിച്ചോ......"

"ഉവ്വ്.... അകത്തേക്ക് വരു....ഏത് മുറി വേണമെന്ന് പറഞ്ഞാൽ അത് ഒരുക്കി തരാം...."
യക്ഷമി പറഞ്ഞതും അഗ്നി വീണ്ടും കസേരയിലേക്ക് ചാരി കിടന്നു.....

"എന്നെ ഇവിടേക്ക് ക്ഷണിചവർ വരട്ടെ... എന്നിട്ടാവാം അകത്തേക്ക്...."
അഗ്നി കസേരയിലേക്ക് ചാരി പിന്നെയും കണ്ണുകൾ അടച്ചു കിടന്നു....

"അതേയ്....."
വിരലുകൾ പരസ്പരം കൂട്ടി തിരുമി യക്ഷമി ഒന്നുകൂടെ വിളിച്ചു... അഗ്നി കണ്ണ് തുറന്നു....

"എന്ത്യേ...."

"കഴിക്കണ്ടേ.... വിശപ്പില്ലേ....."
അവൾ അല്പം മടിയോടെ ചോദിച്ചു

"ദേവി introvert ആണെന്ന് തോനുന്നു...."
സ്വയം നാവിനെ നിർബന്ധിച്ചതുപോലെയുള്ള അവളുടെ സംസാരം കേട്ട് അഗ്നി ചോദിച്ചു

"ചെറുതായിട്ട്.... പരിജയം ഇല്ലാത്ത ആൾക്കാരോട് മാത്രം....."
അവൾ ഇളിച്ചുകാണിച്ചു.... അഗ്നിയും പുഞ്ചിരിച്ചു....

"എങ്കിൽ ഭക്ഷണം ആവാം അല്ലെ.....വിശപ്പുണ്ട്....."
അഗ്നി എഴുന്നേറ്റു നിലത്തിരുന്ന ബാഗ് എടുക്കാൻ തുടങ്ങിയതും യക്ഷമി പൊടുന്നനെ അതിൽ പിടുത്തമിട്ടു....

"ബാഗ് ഞാൻ എടുത്തോളാം....."

"ആയിക്കോട്ടെ....."
അഗ്നി ബാഗിൽ നിന്നും പിടിവിട്ടു ഉമ്മറ വാതിലിലൂടെ തറവാടിന് അകത്തേക്ക് കയറി.... യക്ഷമി അഗ്നിയുടെ ബാഗ് എടുക്കാൻ ശ്രമിച്ചു, അത് അനങ്ങുന്നുണ്ടായിരുന്നില്ല

"ഇത് പൊങ്ങുന്നില്ലല്ലോ... കരിങ്കല്ല് ആണോ ഇതിനകത്ത്....."

💬 Comments

View all comments