Chapter Title : അദ്വൈതം [Parvathi]
ഒരു തീരുമാനത്തിൽ എത്തിയിട്ട് ചേച്ചിയെ കാണാം...."
കൈരണ്ടും തലക്കുപിന്നിൽ കെട്ടി കസേരയിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് അഗ്നി പറഞ്ഞു... ഒന്ന് മയങ്ങണം എന്ന ഉദ്ദേശത്തോടെ അവൻ കണ്ണുകൾ അടച്ചു.... അവന്റെ അഗണ്യമായ സംസാരം കേട്ട് യക്ഷമി ദേഷ്യത്തോടെ എഴുന്നേറ്റു അകത്തേക്ക് കയറി.... എല്ലാവരും ദേവഗിരിയിലെ കാശ് മോഹിച്ചു വരുന്നവരാ.....നിസ്സഹായതയെ കാർന്നു തിന്നുന്നവർ....
യക്ഷമി അകത്തളത്തേക്ക്(hall) കയറി സോഫയിൽ കിടന്ന ഫോൺ എടുത്ത് വല്യച്ഛൻ എന്ന് സേവ് ചെയ്തിരുന്ന ഫോണിലേക്ക് വിളിച്ചു.....രണ്ടുമൂന്ന് റിങ്ങിനു ശേഷം കാൾ കണക്ട് ആയി....
"മോളെ പറയ്...."ഫോണിലൂടെ രാജശേഖരന്റെ ശബ്ദം യക്ഷമിയെ തേടിയെത്തി....
"നിങ്ങൾ എപ്പോ വരും....."
യക്ഷമി ആകെ കലിപ്പിൽ ആയിരുന്നു....
"സന്ധ്യ ആകും.... എന്താടി... എന്തെങ്കിലും വാങ്ങിക്കണോ നിനക്ക്...."
"നിക്കൊന്നും വേണ്ട.... പെട്ടെന്ന് വരാൻ നോക്ക്... സുഭദ്രേചിയെ നോക്കാനെന്നും പറഞ്ഞ് ഇവിടെ ഒരുത്തൻ വന്നിരിപ്പുണ്ട്....."
"സുഭദ്രയെ നോക്കാനോ....."അയാളുടെ വാക്കുകളിൽ സംശയം കലർന്നിരുന്നു....
"ആ അതെ....."
"ഇതിപ്പോ ആരാ....."
"എനിക്കെങ്ങനെ അറിയാം.... അഗ്നി എന്നെങ്ങാണ്ടോ ആണ് പേര്....."
ഉമ്മറ വാതിലിലേക്ക് നോക്കി അവൾ അനിഷ്ടത്തോടെ പറഞ്ഞു, ഫോൺ ഇടതുചെവിയിൽ നിന്നും വലത് ചെവിയിലേക്ക് മാറ്റി പിടിച്ചു....
"എന്റെ ദൈവങ്ങളെ.... അഗ്നിയോ.....മോളെ അത് ഭൈരവശ്ശേരി മനയിൽ നിന്നും വന്ന കുട്ടിയാ....അവനൊന്ന് വിളിച്ചുകൂടി ഇല്ലല്ലോ......മോളെ അയാൾക്ക് ഇഷ്ടമുള്ള മുറി ഏതാണെന്നുവച്ചാൽ വൃത്തിയാക്കി കൊടുക്കണം....ഭക്ഷണം കൊടുക്കണം... ബ്രാഹ്മണനാണ് ഇറച്ചിയും മീനും ഒന്നും കൊടുക്കരുത്....അയാൾക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ നോക്കണം, ഞങ്ങൾ ഇപ്പൊ തന്നെ തിരിക്കുവാ ഇവിടന്ന്...."
കാൾ കട്ട് ആയതും യക്ഷമി ഫോൺ സോഫയിലേക്ക് ഇട്ടു..... ഭൈരവശ്ശേരിയെന്ന് കേട്ടപ്പോ തന്നെ അവളുടെ കണ്ണുകൾ ഫുട്ബോൾപോലെ പുറത്തേക്ക് തള്ളി വന്നിരുന്നു.....ഒരു
💬 Comments
View all comments