0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

താഴെ ഒരു തരത്തിലുള്ള ചലനവും കഴിയില്ല, മലമൂത്ര വിസർജനംപോലും നിയന്ത്രണമില്ലാതെ തനിയെ പോകും.....

"അങ്ങനെ പറയല്ലേ ഭദ്രേച്ചി....."

"നെനക്കറിയില്ലേ ആമി.... എനിക്കിനി ഒരിക്കലും എണീക്കാൻ പറ്റില്ല്യ.... ഒന്ന് ചത്തുകിട്ടിയാൽ മതിയായിരുന്നു...."

"എന്തിനാ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ.... എന്നെ വിഷമിപ്പിക്കാനായിട്ട്...."

"നീ കാണുന്നില്ലേ ഞാൻ കിടന്ന് നരകിക്കുന്നത്.... ബാക്കിയുള്ളോരേ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ജീവൻ ഇങ്ങനെ കിടക്കുവാ....."

കേട്ടുമടുത്ത സ്ഥിരം വാക്കുകൾതന്നെ....എങ്കിലും ഓരോതവണ കേൾക്കുമ്പോഴും സങ്കടം വരും, കരയാൻ തോന്നും..... യക്ഷമി അവൾക്ക് പുതിയ ഡയപ്പർ ഇട്ടുകൊടുത്തു.... സുഭദ്രക്ക് കിടക്കാൻ രണ്ടുബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്, ഒന്ന് അരക്ക് മേലെയും മറ്റൊന്ന് അരക്ക് കീഴെയും.... ഓരോ തവണ ക്ലീൻ ചെയ്യുമ്പോഴും അരക്ക് കീഴെ വിരിച്ച ബെഡ്ഷീറ്റ് മാറ്റി കൊടുക്കും.....

"തിരുവനന്തപുരത്തു നിന്നും വന്ന ഡോക്ടറാ....."
കൈ വൃത്തിയായി കഴുകി വന്നതിനുശേഷം ബെഡ്ഷീറ്റ് മാറ്റുന്നതിനിടയിൽ യക്ഷമി പറഞ്ഞു.... ശേഷം സുഭദ്രയുടെ നൈറ്റി താഴ്ത്തിയിട്ടു

"അയാളോട് തിരിച്ചു പോകാൻ പറയ്.... എനിക്കാരേം കാണണ്ട..."സുഭദ്ര കടുപ്പത്തിൽ പറഞ്ഞു....യക്ഷമി പെട്ടെന്ന്  സുഭദ്രയുടെ തണുത്ത് മരവിച്ചതുപോലെയുള്ള കൈയിൽ  കൈ കോർത്തു പിടിച്ചു....തന്റെ കൈയിലെ സ്പർശനംപോലും എവിടേക്കോ നോക്കി കിടന്ന സുഭദ്ര അറിഞ്ഞില്ല.....

"അയാള് ഇയാളെന്ന് പറയുമ്പോ ഡോക്ടറെ പ്രായമുള്ള കിളവൻ ആയിട്ടൊന്നും കരുതല്ലേ.... ആളൊരു ചുള്ളനാ.... എന്തൊരു അഴകെന്നോ... ഗന്ധർവ്വനെപ്പോലെ... നല്ല ഉയരവും ശരീരവും....നീളൻ മുടിയും താടിയും.... നീല കണ്ണും, ഹൊ....."
യക്ഷമി ചിരിയോടെ അഗ്നിയുടെ ശരീരഘടന അക്കമിട്ട് പറഞ്ഞു തുടങ്ങി......ഇടത്തേക്ക് നോക്കി കിടന്ന സുഭദ്ര സാവധാനം യക്ഷമിയുടെ മുഖത്തേക്ക് നോക്കി.....

"ആമി.... എനിക്കിനി എണീക്കാൻ കഴിയില്ലെന്ന് ന്നെ ചികിത്സിച്ച ഡോക്ടർമാർ വിധി എഴുതിയതല്ലേ..... അതിനുശേഷം അച്ഛനും ചെറിയച്ഛനും അമ്മാവന്മാരും

💬 Comments

View all comments