0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

കൂടെ എത്രയെത്ര തെറാപ്പിസ്റ്റുകളെ കണ്ടുവന്നു...എത്ര വൈദ്യന്മാരെ കൊണ്ടുവന്നു....എല്ലാരും കൈയൊഴിഞ്ഞുപോയില്ലേ.....മതിയായില്ലേ.... ഇനിയും കണ്ടോർക്ക് തൊടാനും തടവാനും ന്റെ ശരീരം ഇട്ടുകൊടുക്കണോ....."

സുഭദ്രയുടെ ചോദ്യത്തിന് യക്ഷമിയുടെ കൈയിൽ ഉത്തരമില്ലായിരുന്നു....ഒന്നര വർഷത്തിനുമുമ്പ് നടന്ന അപകടത്തിൽ തളർന്നുവീണത് സുഭദ്ര മാത്രം ആയിരുന്നില്ല.... ഒരു കുടുംബം മുഴുവനായിരുന്നു

"ആമി പൊയ്ക്കോ....."
സുഭദ്ര പറഞ്ഞതും യക്ഷമി എഴുന്നേറ്റു...കണ്ണുതുടച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി... വിതുമ്പി വന്ന കരച്ചിലിനെ കടിച്ചുപിടിച്ചുകൊണ്ട് അവൾ കോണിപടികൾ ഇറങ്ങി...

സോഫയിൽ കിടന്ന് മയക്കംപിടിച്ചിരുന്ന അഗ്നി യക്ഷമിയുടെ കൊലുസിന്റെ കിലുക്കം കേട്ട് കണ്ണുതുറന്ന് എഴുന്നേറ്റു...

"മയങ്ങണമെങ്കിൽ തത്കാലത്തേക്ക് മുറി കാണിച്ചു തരാം.... പിന്നീട് ഇഷ്ടമുള്ള മുറിയിലേക്ക് മാറിയാമതി...."യക്ഷമി പറഞ്ഞു

"വേണ്ട ദേവ്യെ....അച്ഛനും വല്യച്ഛനും ഒക്കെ വന്നിട്ടാവാം കയറി പാർക്കുന്നത്....."അഗ്നി പുഞ്ചിരിയോടെ പറഞ്ഞു...

"ഉം...എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാമതി ഞാൻ അടുക്കളയിൽ ഉണ്ടാകും..... ഇച്ചിരി പണിയുണ്ട്....."

"ഒന്ന് നിക്ക്യ...."
അഗ്നി വിളിച്ചതും അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയ യക്ഷമി തിരിഞ്ഞു

"എന്തേ...."

"സുഭദ്രക്ക് എന്താ പറ്റിയെ?...."അഗ്നി ചോദിച്ചു

"വല്യച്ഛനും അച്ഛനും ഒന്നും പറഞ്ഞില്ലേ...."

"മനയിൽ വന്നപ്പോ എന്തൊക്കെയോ പറഞ്ഞിരുന്നു.... ഞാനൊന്നും ശ്രദ്ധിച്ചില്ല്യ..... എന്തോ അപകടം പറ്റിയതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ട്....."

"കോളേജിൽ പോകുന്ന വഴിക്ക് ചേച്ചി ഓടിച്ചിരുന്ന ആക്റ്റീവയിൽ ഒരു കാർ വന്നിടിച്ചതാ.....ഒത്തിരി പരിക്ക് പറ്റിയിരുന്നു....കഴുത്തിന്റെ പുറകിലും നടുവിലും ഒടിവ് ഉണ്ടായിരുന്നു.....Spinal cord ഇൽ ഉണ്ടായ injury ആണ് paralyzed ആവാൻ കാരണം....."

"ഓഹ്....."
മറ്റ് ചോദ്യങ്ങളൊന്നും ഇല്ലാതെ നിസാരഭാവത്തോടെ അഗ്നി സോഫയിലേക്ക് ചരിഞ്ഞു കണ്ണുകൾ അടച്ചു.... യക്ഷമി അല്പനേരം അവനെ നോക്കി നിന്നു പിന്നെ അടുക്കളയിലേക്ക് നടന്നു.....

.
.
.
.

സമയം ഏകദേശം പതിനൊന്നര കഴിഞ്ഞതും

💬 Comments

View all comments