Chapter Title : അദ്വൈതം [Parvathi]
ഭദ്രയുടെയും യക്ഷമിയുടെയും കാതുകളിൽ പതിഞ്ഞു..... യക്ഷമി അവിശ്വാസത്തോടെ അഗ്നിയെ നോക്കി....
"സത്യാണോ... സുഭദ്രേച്ചി എഴുന്നേറ്റ് നടക്കോ....."
"ഭൈരവനാനെ സത്യം....."... അഗ്നി പറഞ്ഞു.....
"നുണ.... നുണ പറയല്ലേ..... വെറുതെ നിക്ക് പ്രതീക്ഷ തന്ന് പറ്റിക്കാനായിട്ട്..."
സുഭദ്ര അവനെ നോക്കി വിതുമ്പി.... അഗ്നി അവളുടെ ചെന്നിയിൽ ഇടതു കൈ അമർത്തി....
"എന്റെ കുലദൈവത്തെ വിളിച്ച് സത്യം ചെയ്തതല്ലേ... ആ സത്യം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഈശ്വരൻ എന്റെ ജീവനെടുത്ത് നിനക്കൊരു പുതിയ ജന്മം നൽകട്ടെ....തഥാസ്തു...."
അഗ്നിദേവിന്റെ വാക്കുകൾ അവിടെയാകെ പ്രകമ്പനംകൊണ്ടു....സുഭദ്ര അവനെ ഇമവെട്ടാതെ നോക്കി കിടന്നു....സാക്ഷാൽ മഹാദേവൻ മുന്നിൽ അവതരിച്ചതുപോലെ ഒരു രൂപം....തന്റെ ജീവനെടുക്കട്ടെയെന്ന് അഗ്നി പറഞ്ഞതും യക്ഷമി ഞെട്ടലോടെ അവനെ നോക്കി.....
"കൈ പിടിച്ചോട്ടെ ഞാൻ....."
അഗ്നി ചോദിച്ചതും സുഭദ്ര മെല്ലെ മൂളി... യക്ഷമി അറിയാതെ ചിരിച്ചുപോയി.....പുറമെ കാണിക്കുന്ന ഈ ദേഷ്യവും വാശിയും ഉണ്ടെന്നേയുള്ളു, സുഭദ്ര പാവമാണ്
അഗ്നി സുഭദ്രയുടെ തളർന്നുകിടക്കുന്ന ഇടതുകൈ പിടിച്ച് നാഡി പരിശോധിച്ചു....പുരുഷന്മാർക്ക് വലതുകൈയും, സ്ത്രീകളുടെ ഇടതുകൈയിലുമാണ് നാഡി പരിശോധിക്കേണ്ടത്...
"ശരീരത്തിൽ ഒത്തിരി ക്ഷതങ്ങളുണ്ട്.... ഉള്ളിൽ കഫകെട്ടുണ്ട്..... രാത്രിയിൽ ചുമക്കാറുണ്ടോ....."
"ചില ദിവസങ്ങളിൽ...."
യക്ഷമിയാണ് മറുപടി പറഞ്ഞത്.....
"ആം... ഒത്തിരി നീർക്കെട്ട് കാണുന്നുണ്ട്.... ഒരേ കിടപ്പ് കിടന്നിട്ടാണ് .....ഈ കുട്ടിയെ പുറത്തേക്കൊന്നും കൊണ്ടുപോകാറില്ലേ..... മുറിയിൽ തന്നെയാണോ 24 മണിക്കൂറും..."
അഗ്നി യക്ഷമിയെ നോക്കിയതും യക്ഷമി സുഭദ്രയെ നോക്കി....
" മുറിക്ക് പുറത്തേക്ക് പോകാൻ ചേച്ചിക് ഇഷ്ടമില്ല.....കസേരയിൽ ഇരുത്താൻ പോലും സമ്മതിക്കില്ല.... ഇരുന്നാൽ എഴുന്നേൽക്കാൻ തോന്നമത്രേ"
"എഴുന്നേൽക്കാൻ തോന്നുന്നത് നല്ല കാര്യമാണ്.... ഇനി അങ്ങോട്ട് ഉള്ളിൽ വേണ്ടതും ആ തോന്നലാ.... തോന്നൽ അല്ല ആഗ്രഹം.... എഴുന്നേൽക്കണം എന്നുള്ള തീവ്രമായ ആഗ്രഹം.... സുഭദ്രകൂടെ വിചാരിച്ചാലെ എനിക്ക് സുഭദ്രയെ സഹായിക്കാൻ പറ്റു...."
അഗ്നി പറഞ്ഞു... ഒന്നും മിണ്ടാതെ സുഭദ്ര മ്ലാനതയോടെ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു...
"ഇതെന്തൊരു നോട്ടമാണ്....ഒരുമാതിരി കുത്തിവക്കാൻ സിറിഞ്ച് എടുക്കുമ്പോ കുട്ട്യോള് നോക്കുന്നപോലെ....."
അഗ്നി ചിരിയോടെ സുഭദ്രയുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി... അവൾ കണ്ണുകൾ അടച്ചു തുറന്നു..... പതിയെ ചിരിച്ചു..... അവളുടെ ചിരികണ്ട യക്ഷമി അതിശയിച്ചു.... ഒത്തിരി നാളുകൾക്ക് ശേഷമാണ് ഇങ്ങനെ സുഭദ്രയുടെ ചിരി കാണുന്നത്.....അഗ്നിയുടെ മുഖത്ത് കുഞ്ഞുങ്ങളെ
💬 Comments
View all comments