Chapter Title : അദ്വൈതം [Parvathi]
അയാളുടെ വാക്കുകളിൽ വ്യക്തമായിരുന്നു
"ഇല്ല.... നിങ്ങളെ കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിച്ചിട്ട് കാണാമെന്നുകരുതി...."
"എന്താ കാര്യം പറഞ്ഞോളൂ...."
"ചികിത്സ തുടങ്ങിയാൽ രോഗി മാത്രമല്ല, കുടുംബക്കാരും കർശനമായി പാലിക്കേണ്ട ചിലതുണ്ട്,.... ചില നിഷ്ഠകൾ..... അതൊക്കെ അനുസരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഞാൻ നിങ്ങളുടെ മകളെ ചെന്നുകാണാം.... ഉറപ്പുണ്ടെങ്കിൽ മാത്രം.... ആ ഉറപ്പ് എനിക്ക് നിങ്ങളിൽ നിന്നും വേണം..."
അഗ്നി പറഞ്ഞതും രാജശേഖരൻ മുന്നോട്ടാഞ്ഞ് അഗ്നിദേവിന്റെ കാൽമുട്ടിൽ തൊട്ടു.... അയാളുടെ കണ്ണിൽ നിന്നും നിറഞ്ഞു തുളുമ്പിയ ഒരു കണ്ണുനീർതുള്ളി അഗ്നിയുടെ കൈയിൽ വീണ് പൊള്ളി..... അവനൊന്ന് ഞെട്ടി.... അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ് മുന്നിലിരുന്ന് കരയുന്നത് ....
"ജീവനെപോലെ കൊണ്ടുനടന്ന ന്റെ കുട്ടിയാണ് മുകളിൽ ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുന്നത്....ഞങ്ങൾ എന്തുവേണോ ചെയ്യാം....കുട്ടി പറയുന്നതെല്ലാം അനുസരിക്കാം.....എത്ര പണം വേണോ തരാം....ന്റെ മോളൊന്ന് എഴുന്നേറ്റ് കണ്ടാമതി....."
"പണംകൊണ്ടും നേടാൻ കഴിയാത്ത ചിലതെല്ലാം ഉണ്ട് അങ്കിളെ....."
അഗ്നി അയാളുടെ തോളിൽ കൈയമർത്തി എഴുന്നേറ്റു....
"സുഭദ്ര എവിടെയാണ്....."
"വരു....."
രാജശേഖരനും പിന്നാലെ ചന്ദ്രനും തിടുക്കപെട്ട് എഴുന്നേറ്റു.... അഗ്നിയെ കൂട്ടി കോണിപടികൾ കയറി....മൂവരും കോണിപടികൾ കയറുന്നത് കണ്ട് അടുക്കളയിൽ നിന്ന രേവതിയും രുക്മിണിയും യക്ഷമിയും അവർക്ക് പിന്നാലെ വന്നു.... എല്ലാവർക്കും പുറകെ നടക്കുമ്പോഴും യക്ഷമി അഗ്നിയെ എത്തിനോക്കുന്നുണ്ടായിരുന്നു....
സുഭദ്ര കിടക്കുന്ന മുറിയുടെ മുന്നിൽ എത്തിയതും രാജശേഖരൻ വാതിൽ തുറന്നു, അഗ്നി ഉൾപ്പെടെ എല്ലാവരും അകത്തേക്ക് കയറി.....ഈ വരവ് പ്രതീക്ഷിച്ചെന്നോണം സുഭദ്ര കണ്ണുതുറന്ന് കിടപ്പുണ്ടായിരുന്നു.... കൂട്ടത്തിൽ അപരിചിതനായ അഗ്നിയെ അവളൊന്ന് നോക്കി പിന്നെ ദേഷ്യത്തോടെ ഇടത്തേക്ക് തലവെട്ടിച്ചു....
"മോളെ.... ഇത് ഡോക്ടർ അഗ്നിദേവ്..... മോളെ ചികിത്സിക്കാൻ ദൂരേന്ന് വന്നതാ....."
💬 Comments
View all comments