0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

എന്തിന്റെ കേടാണോ, വന്ന നേരംമുതൽ ദേവി ദേവി ദേവി.... രാജശേഖരനും അനിയൻ ചന്ദ്രശേഖരനും മറ്റുള്ളവരും പുറത്തേക്ക് ഇറങ്ങി....യക്ഷമി സുഭദ്രയുടെ അരികിൽ നിന്നു....

അഗ്നി ഒരു കസേരവലിച്ചിട്ട് ബെഡിന് അരികിലായി ഇരുന്നു.... അവൾ അവനെ ദേഷ്യത്തോടെ നോക്കി

"ദേവഗിരിയിൽ വീറും വാശിയുമുള്ള ഒരു പെൺകുട്ടി ഉണ്ടെന്ന് കേട്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല....."അഗ്നി ചിരിച്ചു... അവന്റെ കണ്ണുകൾ മുറി മുഴുവനായി ഓടിനടന്നു, ചിലങ്ക അണിഞ്ഞ് നൃത്ത വേഷത്തിൽ നിൽക്കുന്ന സുഭദ്രയുടെ ഒട്ടേറെ ചിത്രങ്ങൾ.... യക്ഷമിയും സുഭദ്രയും ചേർന്നുള്ള ചിത്രങ്ങൾ, അച്ഛനോടും അമ്മയോടും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ..... അങ്ങനെ ഒട്ടനവധി ചിത്രങ്ങൾ ആ അറയുടെ മരചുവരിൽ പതിപ്പിച്ചിരുന്നു....

"ന്നെ തൊടരുത്...."
സുഭദ്ര ദേഷ്യത്തോടെ പറഞ്ഞു....

"ഇല്ലായെ..... തൊടുന്നില്ല....

ദേവി.... സുഭദ്രയുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും xray റിപ്പോർട്ട്‌സും ഇങ്ങ് എടുക്ക്...."

അഗ്നി പറഞ്ഞതും യക്ഷമി അലമാര തുറന്ന് അവളുടെ മെഡിക്കൽ റിപ്പോർട്ടുകൾ അടങ്ങിയ file എടുത്ത് അഗ്നിക്ക് നൽകി....അവൻ അതെല്ലാം ശ്രദ്ധയോടെ പരിശോധിച്ചു, MRI സ്കാൻ CT സ്കാൻ, Xray.... Senior Doctors ന്റെ റിപ്പോർട്സ്.....അങ്ങനെ എല്ലാം....

"Multiple fracture, spinal cord completely severed.... ഹ്മ്മ്.....സ്‌പൈനൽ cord എന്ന് പറയുന്നത് ഒരു കേബിൾ ആണ്..... കോടാനുകോടി nervous tissue കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു കേബിൾ.....തലച്ചോറിൽ നിന്നും ശരീരത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുക, ശരീരത്തിന്റെ ചലനങ്ങളെ നിയന്തിക്കുക, ശരീരത്തിൽ ഉണ്ടാകുന്ന സ്പർശനം തലച്ചോറിൽ എത്തിക്കുക..... അങ്ങനെ ഉള്ള കുറെ വലിയ കാര്യങ്ങളാണ് ഇവന്റെ ജോലി.... ഈ സ്‌പൈനൽ കോഡ് കട്ട്‌ ആയാൽ, എവിടെയാണോ കട്ട്‌ ആവുന്നത് അതിന് താഴേക്കുള്ള ശരീരം പ്രവൃത്തിക്കില്ല....കട്ട്‌ ആവണം എന്നില്ല ക്ഷതം

💬 Comments

View all comments