Chapter Title : അദ്വൈതം [Parvathi]
സംഭവിച്ചാലും മതി....ഇവിടെ സുഭദ്രയുടെ കഴുത്തിന്റെ ഭാഗത്തെ സ്‌പൈനൽ കോർഡ് ആണ് കട്ട് ആയിരിക്കുന്നത്....."
"ഇതൊക്കെ ഞാൻ കേട്ട് പഴകിയതാ.... പുതിയത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്....."
സുഭദ്ര പുച്ഛത്തോടെ പറഞ്ഞു....
"സുഭദ്രേച്ചി... മിണ്ടാണ്ടിരിക്ക് ഡോക്ടർ പറയട്ടെ......"
യക്ഷമി അവളുടെ അടുത്ത് ബെഡിൽ ഇരുന്ന് ദയനീയമായി പറഞ്ഞു.... സുഭദ്ര മുഖം തിരിച്ചുകളഞ്ഞു....
"അലോപ്പതിയിലും ആയുർവേദത്തിനും ഇതിൽ ചികിത്സയില്ല..... കട്ട് ആയ സ്‌പൈനൽ കോഡിനെ repair ചെയ്യാനുള്ള ടെക്നോളജി മോഡേൺ മെഡിസിൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല.....അവരുടെ ഭാഷയിൽ ഇതിന് മരുന്നില്ല..... എന്തിനേറെ പറയുന്നു മഹാ ഔഷധ വേദമായ അധർവ്വ വേദത്തിൽ പോലും ചേദിക്കപ്പെട്ട സുഷുമ്നാ നാഡിയെ പുനരുജ്ജീവനിപ്പിക്കാനുള്ള വിദ്യകളില്ല.....according to vedas ഇത് അസുഖമല്ല അവസ്ഥയാണ്.... ചികിത്സിച്ച് ഭേദപെടുത്താൻ കഴിയാത്ത അവസ്ഥ......"
യക്ഷമി കൊടുത്ത ഫയലുകൾ അഗ്നി അവൾക്ക് തിരികെ കൊടുത്തു....യക്ഷമിയുടെ കണ്ണുകളാകെ നിറഞ്ഞിരുന്നു....സുഭദ്ര കണ്ണുകൾ ഇറുക്കെ അടച്ചുകിടന്നു....അറിയാം.... മരണമല്ലാതെ ഈ അവസ്ഥയിൽ നിന്നൊരു മോചനമില്ല....ഇങ്ങനെ കിടന്ന് നരകിക്കാം....
അഗ്നിദേവ് എഴുന്നേറ്റു
"നൂറുദിവസത്തെ ചികിത്സ..... നൂറ്റിയൊന്നാം ദിവസം കല്ലൂർക്കോട് ശിവക്ഷേത്രത്തിൽ നീ തനിയെ നടന്നുകയറും "
അഗ്നിദേവിന്റെ ഉറച്ച സ്വരം അലകളായി ഭദ്രയുടെയും യക്ഷമിയുടെയും കാതുകളിൽ പതിഞ്ഞു..... യക്ഷമി അവിശ്വാസത്തോടെ അഗ്നിയെ നോക്കി....
"സത്യാണോ... സുഭദ്രേച്ചി എഴുന്നേറ്റ് നടക്കോ....."
"ഭൈരവനാനെ സത്യം....."... അഗ്നി പറഞ്ഞു.....
"നുണ.... നുണ പറയല്ലേ..... വെറുതെ നിക്ക് പ്രതീക്ഷ തന്ന് പറ്റിക്കാനായിട്ട്..."
സുഭദ്ര അവനെ നോക്കി വിതുമ്പി.... അഗ്നി അവളുടെ ചെന്നിയിൽ ഇടതു കൈ അമർത്തി....
"എന്റെ കുലദൈവത്തെ വിളിച്ച് സത്യം ചെയ്തതല്ലേ... ആ സത്യം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഈശ്വരൻ എന്റെ ജീവനെടുത്ത് നിനക്കൊരു പുതിയ ജന്മം നൽകട്ടെ....തഥാസ്തു...."
💬 Comments
View all comments