Chapter Title : അദ്വൈതം [Parvathi]
സാരിയുടെ മുന്താണി ഒതുക്കി രാജശേഖരന്റെ അടുത്ത് ഇരുന്നു....
"കുട്ടി അന്വേഷിച്ചെന്ന് ആമി പറഞ്ഞു....."
"ഉവ്വ്..... അത് ഞാൻ പറയാം......അച്ഛമ്മ വന്നത് നന്നായി, ഇത് കേൾക്ക് "
അഗ്നി പറഞ്ഞുകൊണ്ടിരുന്നത് തുടർന്നു...
"വിളക്ക് തെളിയിക്കുന്ന സമയം "ദീപജ്യോതി പരംബ്രഹ്മ ദീപജ്യോതി ജനാർദ്ദന:
ദീപോ ഹരതു മേ പാപം ദീപജ്യോതി നമോസ്തുതേ" എന്ന ശ്ലോകം ചൊല്ലണം.... തെളിയിച്ചു കഴിഞ്ഞതിനുശേഷം "ശുഭം കരോതു കല്യാണം ആരോഗ്യം ധനസമ്പദഃ
ശത്രുബുദ്ധി വിനാശായ ദീപജ്യോതി നമോസ്തുതേ" എന്ന ശ്ലോകം ചൊല്ലണം.... ശ്ലോകങ്ങൾ ഞാൻ എഴുതി തരാം എല്ലാവരും വൃത്തിക്ക് പഠിച്ചോളൂ.....തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തീപ്പെട്ടി ഉരസി നിലവിളക്ക് തെളിയിക്കരുത്.... ചെറിയ ദീപത്തിലോ മെഴുക് തിരിയിലോ തീ പകർന്നിട്ടുവേണം നിലവിളക്ക് തെളിയിക്കാൻ....വിളക്ക് തെളിയിച്ചു കഴിഞ്ഞതിനുശേഷം നിലവിളക്കിൽ നോക്കി ഇവിടത്തെ കുട്ടിക്കുവേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചോളൂ.....
ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിട്ടുവീഴ്ച്ച ഉള്ളതല്ലാതെ ഇതിനു ഒരു മുടക്കം വരാൻ പാടില്ല....പുലർച്ചെ പൂജാമുറിയിൽ വിളക്ക് തെളിയുന്ന സമയം പുരുഷന്മാരുടെ സാന്നിധ്യം അവിടെ ഉണ്ടാകണം, നിർബന്ധമാണ്.... എന്ത് വലിയ കാര്യമുണ്ടെങ്കിലും ഇനി അങ്ങോട്ട് അതൊക്കെ മാറ്റി വച്ചേ പറ്റു.....പിന്നെ ചികിത്സ നടക്കുന്ന സമയം കുടുംബത്തിലെ ഒരു സ്ത്രീ കൂടെ ഉണ്ടാവണം, അത് പാടില്ലെന്നാണ് എങ്കിലും ഒരു പെൺകുട്ടി അല്ലെ...."
അഗ്നി അതീവ ഗൗരവത്തോടെ പറഞ്ഞു...... രാജശേഖരൻ എല്ലാം സമ്മതിച്ചു.... ദേവകി അഗ്നിയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയായിരുന്നു....അഗ്നിദേവിന്റെ മേൽ ദേവകിക്ക് ഉണ്ടായിരുന്ന സങ്കല്പങ്ങൾ മുഴുവൻ തെറ്റിയ നിമിഷമായിരുന്നു അത്....പ്രായത്തിനു അധീതമായ അറിവ് വഹിക്കുന്ന ശിരസ്
അഗ്നി തുടർന്നു.....
"സന്ധ്യക്ക് പൂജാമുറിയിൽ വിളക്ക് തെളിയിക്കുന്ന സമയവും ഇതൊക്കെ ആവർത്തിച്ചാൽ നല്ലത്, നിർബന്ധമില്ല പക്ഷെ നാളെമുതൽ സുഭദ്രയുടെ ചികിത്സ തീരുന്ന അന്നുവരെ നിർബന്ധമായും തറവാടിന്റെ പൂമുഖത്ത് അഞ്ഞൂറ്റിയൊന്ന് ചിരാതുകൾ തെളിയണം..... അത് കുടുംബത്തിലെ കന്യകയോ, സ്ത്രീയെ അറിയാത്ത പുരുഷനോ ചെയ്താൽ ഉത്തമം..... ഇങ്ങനെ വിളക്ക് തെളിയിച്ചാൽ ദേവഗണങ്ങളുടെ ദൃഷ്ടി ഭവനത്തിൽ പതിയും....."
"അങ്ങനെ ചെയ്തോളാം....."രാജശേഖരൻ പറഞ്ഞു.....
"മ്മ്ഹ്....വൈകിക്കണ്ട.... മറ്റന്നാൾ തന്നെ ട്രീറ്റ്മെന്റ് തുടങ്ങാം.....കുട്ടിയുടെ ശരീരത്തിൽ ഒരുപാട് നീർക്കെട്ടുകൾ കാണുന്നുണ്ട്.... ഉള്ളിൽ കഫകെട്ടും.... അതത്ര നല്ലതല്ല.....ദിവസവും എല്ലാ ജോയിന്റ്സും സ്‌ട്രെച്ച് ചെയ്ത് കൊടുക്കേണ്ടതായിരുന്നു, ...അതൊക്കെ പറഞ്ഞു തരേണ്ടത് ട്രീറ്റ്മെന്റ്
💬 Comments
View all comments