0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

എനിക്ക് ഉറപ്പാ....."

.
.
.

വടക്ക് കിഴക്കേ ഭാഗത്തെ പൂജാമുറിയുടെ അടുത്തുള്ള മുറി അടിച്ചുവാരുകയായിരുന്നു യക്ഷമി.... അഗ്നിദേവ് തന്റെ വലിയ ട്രാവലർ ബാഗുമായി മുറിക്ക് അകത്തേക്ക് വന്നു കിഴക്കേ മൂലയിൽ ബാഗ് സൂക്ഷ്മതയോടെ വച്ചു....

"എന്തുവാ അതിൽ.... നേരത്തെ എടുക്കാൻ നോക്കിയപ്പോ ഭയങ്കര വെയ്റ്റ് ആയിരുന്നു....."

അടിച്ചുവാരിക്കൊണ്ടിരുന്ന ചൂലിന്റ മൂഡ് തട്ടി ഈക്കിലുകൾ നിരയാക്കിക്കൊണ്ട് യക്ഷമി ചോദിച്ചു.....അവളുടെ ശരീരം മുഴുവൻ വിയർപ്പിൽ കുതിർന്നിരുന്നു....

"അകത്ത് ഒരു നിധി ഉണ്ട്....."അഗ്നി പറഞ്ഞു

"നിധിയോ....."
യക്ഷമി കൗതുകത്തോടെ ചോദിച്ചു.....

"ഉവ്വ്....നിധി.... ദേവിക്ക് കാണണോ....."

"കാണിക്ക്....."
ചൂല് താഴെയിട്ട് യക്ഷമി അഗ്നിക്ക് അടുത്തേക്ക് ചെന്നു.... അവൻ നിലത്തു വച്ചിരുന്ന ബാഗ് തുറന്നു.... യക്ഷമി കൗതുകത്തോടെ നോക്കിനിൽക്കെ അഗ്നി ബാഗിലെ തന്റെ വസ്ത്രങ്ങൾക്ക് ഇടയിൽ നിന്നും ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു വസ്തു പുറത്തേക്ക് എടുത്തു....പട്ടു നീക്കി അത് അഗ്നി കൈകളിൽ എടുത്തു....ഭഗവാൻ ശിവന്റെ ഭാവങ്ങളിൽ ഏറ്റവും ഭയാനകവും രൗദ്രവുമായ കാലഭൈരവന്റെ ഒന്നരയടി നീളമുള്ള പഞ്ചലോഹ വിഗ്രഹമായിരുന്നു അത്....ഒത്തിരി കൊത്തുപണികൾ ചെയ്ത് മനോഹരമാക്കിയ ചൈതന്യം തുളുമ്പുന്ന  വിഗ്രഹം

"ഭഗവാനെ...."
അഗ്നിദേവിന്റെ കൈയിൽ ഇരിക്കുന്ന കാലഭൈരവന്റെ വിഗ്രഹത്തിനു മുന്നിൽ യക്ഷമി കൈ തൊഴുതു.....

"ഞങ്ങളുടെ കുലദൈവം......"
അഗ്നി പറഞ്ഞു... അവൻ ഭക്തിയോടെ ആ പഞ്ചലോഹ വിഗ്രഹം പഴയപടി പട്ടിൽ പൊതിഞ്ഞ് ബാഗിനകത്ത് സൂക്ഷിച്ചുവച്ചു....

"ഇതിന് നല്ല വെയ്റ്റ് ഉണ്ടോ...."

"പിന്നേ.... 50+ കിലോ ഭാരം വരും......."

"ഇത്രേം വെയ്റ്റും തൂക്കി ആണോ ട്രെയിനിൽ വന്നത്.....തളർന്നില്ലേ....."
യക്ഷമി അത്ഭുതത്തോടെ താടിക്ക് കൈകൊടുത്തുകൊണ്ട് ചോദിച്ചു....

"തളരും.... മനുഷ്യനല്ലേ....."
യക്ഷമി ഒരുക്കിയ ബെഡിലേക്ക് അഗ്നി ഇരുന്നു....അവൻ കണ്ണുകാണിച്ചതും

💬 Comments

View all comments