0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

യക്ഷമി അവനിൽ നിന്നും അല്പം അകലം പാലിച്ചു ബെഡിൽ ഇരുന്നു....

"സുഭദ്രക്ക് boy friend ഉണ്ടായിരുന്നോ....."
എന്തോ ആലോചനയോടെ അഗ്നി ചോദിച്ചു.... യക്ഷമി ഒന്ന് ഞെട്ടിയെങ്കിലും അവന്റെ ഗൗരവമുഖഭാവം കണ്ടതും അവൾ മറുപടി പറഞ്ഞു...
"ഇല്ല സുഭദ്രേച്ചിയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു.... വല്യമ്മയുടെ ഏട്ടന്റെ മകനുമായിട്ട്... കിരണെന്നാ പേര്...... അവരുതന്നെ ആലോചനയായിട്ട് വന്നെയാ.... പിന്നെ ചേച്ചിക്ക് ആക്‌സിഡന്റ് ആയി....."

"മ്മ്ഹ്....വിവാഹം ഉറപ്പിച്ചിരുന്നു എന്ന് പറയുമ്പോ....കിരണും ആയിട്ട് എങ്ങനെ സുഭദ്ര ക്ലോസ് ആയിരുന്നു....."

"ഏയ്‌..... സുഭദ്രേച്ചിയെ കാണാൻ കിരണേട്ടൻ ഇടക്ക് വരും... അല്ലാണ്ട് ഭയങ്കര ക്ലോസ് ഒന്നുമല്ല......എന്ത്യേ....."

"ഏയ് വെറുതെ ചോദിച്ചതാ....."

"നുണ പറയല്ലേ ഡോക്ടറെ..... എന്താ കാര്യം...."
കണ്ണുകൾ കൂർപ്പിച്ച് പുരികം ഉയർത്തി യക്ഷമി ചോദിച്ചതും അഗ്നി ചിരിയോടെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്നു..... അവളുടെ അങ്ങനെ ഒരു ഭാവം അഗ്നിക്ക് വല്ലാതെ ആകർഷണീയമായി തോന്നി..... നുണ പറയുന്ന കുട്ടികളോടുള്ള അമ്മമാരുടെ ഭാവംപോലെ.....

"സുഭദ്രയുടെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ ജനിപ്പിക്കാനുള്ള ശേഷിയില്ല....."
അഗ്നിദേവ് ഭാവഭേദങ്ങളില്ലാതെ പറഞ്ഞു.... യക്ഷമി ഞെട്ടി....

"എന്തായീ പറയുന്നെ....."

"സത്യമാണ്..... അത് അവളുടെ വിധിയാ... അത് മാറ്റിയെഴുതാനുള്ള കഴിവ് എനിക്കില്ല....എങ്കിലും പ്രാർത്ഥിക്കാം....യമരാജനെ വരെ നിഗ്രഹിച്ച സാക്ഷാൽ മഹാദേവന് അസാധ്യമായി എന്താ ഉള്ളത്.....യഥാ ഇച്ഛതി ശംഭുസ്തഥൈവ ഭവതു...
ശിവസങ്കല്പമസ്തു മേ ശുഭദായകമ്...."
അഗ്നിയുടെ കണ്ണുകൾ പ്രതീക്ഷയോടെ കിഴക്കേമൂലയിൽ ഇരിക്കുന്ന തന്റെ ബാഗിലേക്ക് നീണ്ടു....

"ഒന്നും വേണ്ട.... ചേച്ചി ആ കിടക്കയിലെന്ന് ഒന്ന് എഴുന്നേറ്റു കണ്ടാമതി....."
യക്ഷമി നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു....

"ദേവി കരയണ്ട.....അവിടത്തെ ആഗ്രഹങ്ങൾ എല്ലാം സംഭവിക്കും.... പൊയ്ക്കോളൂ.....ഉച്ചഭക്ഷണത്തിന് എനിക്കൊന്നും വേണ്ടെന്ന് പറയണം....പിന്നെ ദേവകിയമ്മയെ എനിക്കൊന്ന് കാണണം.... അവരോട്

💬 Comments

View all comments