Chapter Title : അദ്വൈതം [Parvathi]
ഒന്ന് വരാൻ പറയ്യ...."
അഗ്നി ഗൗരവത്തോടെ പറഞ്ഞു.... യക്ഷമി എഴുന്നേറ്റു നിലത്തുകിടന്ന ചൂലുമെടുത്ത് പുറത്തേക്ക് ഇറങ്ങി.... അടുക്കളയിൽ സ്ത്രീകൾ മൂവരും തിരക്കിട്ട പണികളിലായിരുന്നു....തറവാട്ടിൽ രണ്ടു ജോലിക്കാരികളെ വച്ചിട്ടുണ്ട്, സുരവിയും സെൽവിയും, സഹോദരങ്ങളാണ്....ഇരുവരും നാട്ടിൽ പോയതുകൊണ്ട് പണികൾ മുഴുവൻ തറവാട്ടിലെ സ്ത്രീകൾക്ക് ആയിരുന്നു.....
സ്ലാബിൽ രുക്മിണി തേങ്ങ ചിരകുന്നതിന്റെ സമീപം മാനവ് ഇരിപ്പുണ്ട്... അവന്റെ മുഖം വീർത്തിരിക്കുന്നത് യക്ഷമി ശ്രദ്ധിച്ചു....
മാനവ് ഇപ്പൊ പ്ലസ് two എക്സാം എഴുതി റിസൾട്ടിനുവേണ്ടി കാത്തു നിൽക്കുന്നു....
"മനൂട്ടന്റെ മോന്തയെന്താ ഇങ്ങനെ ഇരിക്കുന്നെ....."
യക്ഷമി അടുക്കളയിലേക്ക് കയറി രുക്മിണി ചിരകി വച്ചിരുന്ന തേങ്ങയിൽ നിന്നും കുറച്ചെടുത്ത് വായിലിട്ടു....
"കൈ കഴുകിയിട്ട് എടുക്ക് അസത്തെ...."
രുക്മിണി ദേഷ്യപ്പെട്ടതും യക്ഷമി ചുണ്ട് പുളുത്തി, പച്ചക്കറികൾ അരിഞ്ഞുകൊണ്ടു നിന്ന രേവതിയുടെ പിന്നിൽ പോയി കെട്ടിപിടിച്ചു....
"ആമി... കളിക്കല്ലേ.... നേരം വൈകി ആ കുട്ടിക്ക് ഭക്ഷണം കൊടുക്കാനുള്ളതാ...."
രേവതി തിടുക്കപെട്ട് കൈയിലിരുന്ന കാരറ്റിന്റെ തൊലി കളയുന്നുണ്ടായി.... അവർ വല്ലാതെ വെപ്രാളപ്പെടുകയാണെന്ന് യക്ഷമിക്ക് തോന്നി.... ഒന്നര വർഷമായി തളർന്നു കിടക്കുന്ന മകൾ എഴുന്നേറ്റ് നടക്കും എന്ന് പറഞ്ഞതിന്റെ ആനന്ദം അവരുടെ ഉള്ളിൽ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു....
"ആൾക്ക് ഉച്ചക്ക് കഴിക്കാൻ ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്നു....."യക്ഷമി പറഞ്ഞു
"ഒന്നും വേണ്ടെന്നോ....."
"ആ അതെ...... ഇവനെന്താ പറ്റിയെ....."യക്ഷമി മാനവിനെ നോക്കി....
"വന്ന ഡോക്ടർ ശരിയല്ല... അയാള് സുഭദ്രയെ വേണ്ടാത്ത രീതിക്ക് തൊടും എന്നൊക്കെയാ മനൂട്ടൻ പറയുന്നത്....."
അടുപ്പിൽ തിളയ്ക്കുന്ന കഞ്ഞിയിൽ തവിയിട്ട് ഇളക്കുന്നതിനിടയിലാണ് ദേവകി അത് പറഞ്ഞത്.... എല്ലാവർക്കും അത് തമാശയാണ്....യക്ഷമി മാനവിനെ നോക്കി ചുണ്ടനക്കി വഴക്ക് പറഞ്ഞു.....ഒരിക്കൽ സുഭദ്രയെ നോക്കാൻ വന്ന ഒരു
💬 Comments
View all comments