0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

വൈദ്യൻ പരിശോധനയെന്ന പേരിൽ വേണ്ടാത്ത രീതിക്ക് അവളെ സ്പർശിച്ചിരുന്നു.... മാറിടത്തിൽ പിടിച്ചമർത്തിയത്രേ..... സംഭവം നടന്ന് കുറെ നാളുകൾക്ക് ശേഷമാണ് സുഭദ്ര ഇക്കാര്യം പറയുന്നത്, അത് തനിക്കും മാനവിനും സുഭദ്രക്കും മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്.....

"എനിക്ക് അങ്ങനെയൊന്നും തോന്നണില്ല...... ആളെ വൈദ്യനായിട്ടൊന്നും കാണണ്ട, കുട്ടികളുടെ ഡോക്ടറാണ്..... വല്യച്ഛൻ നിർബന്ധിച്ചതിന്റെ പേരിലാണ് ഇവിടേക്ക് വന്നതുതന്നെ.... അതുകൊണ്ട് ആളുടെ നേരെ അനാവശ്യമായ സംശയം ഒന്നും വേണ്ട...."
അവൾ മനുവിനെ നോക്കി ശബ്ദം ഉയർത്തി..... രുക്മിണി അതിശയത്തോടെ തിരിഞ്ഞ്  രേവതിയെ കെട്ടിപിടിച്ചു നിൽക്കുന്ന യക്ഷമിയെ നോക്കി....

"നിന്നെ ആ 'കുട്ടികളുടെ ഡോക്ടർ' എന്തിനാ ദേവി എന്ന് വിളിച്ചത്?...."
രുക്മിണി ആക്കി ചോദിച്ചതും യക്ഷമിയുടെ മുഖമാകെ ചുവന്നു.... എന്തിനെന്നറിയാതെ ഉള്ളിൽ നാണം തല ഉയർത്തി

"എനിക്കറിയൂല....."
രേവതിയുടെ പുറത്ത് മുഖം അമർത്തി യക്ഷമി പിറുപിറുത്തു...

"മുഖത്ത് നോക്കി പറയെടി....."
രുക്മിണിക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു....യക്ഷമി ഓടിക്കളഞ്ഞു..... വാതിൽക്കൽ എത്തി അകത്തേക്ക് തിരിഞ്ഞു നോക്കി
"അച്ഛമ്മയോട് ഡോക്ടർക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു....അങ്ങട് ഒന്ന് പോയേക്ക്...."
യക്ഷമി ഓടിക്കളഞ്ഞു....സ്ലാബിലിരുന്ന മനുവും ഇറങ്ങി യക്ഷമിയുടെ പിന്നാലെ ചെന്നു......

ദേവകി തിരിഞ്ഞ് യക്ഷമി പോയ വഴിയിലേക്ക് അല്പനേരം നോക്കി നിന്നു....അവരുടെ മനസ്സ് സംഘർഷഭരിതമായി.....
.
.
.

അഗ്നിയെ തേടി രാജശേഖരൻ മുറിയിലേക്ക് വരുമ്പോൾ അവൻ ബെഡിൽ ചമ്രം പടിഞ്ഞ് കണ്ണുകൾ അടച്ച് ഇരിക്കുകയായിരുന്നു.... രാജശേഖരന്റെ സാന്നിധ്യം അറിഞ്ഞതും അഗ്നി കണ്ണുകൾ തുറന്നു.....

"ഇരിക്ക്....."
ബെഡിലേക്ക് കണ്ണുകാണിച്ചുകൊണ്ട് അഗ്നി പറഞ്ഞു....രാജശേഖരൻ അവിടെ ഇരുന്നു....

"നാളെ മുതൽ ഇനി അങ്ങോട്ട് ബ്രഹ്മമുഹൂർത്തത്തിൽ അതായത് പുലർച്ചെ 3:30 നും 5:30 നും

💬 Comments

View all comments