0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

ഇടയിൽ പൂജാമുറിയിൽ വിളക്ക് തെളിയണം..... തെളിയുന്ന സമയം കുടുംബത്തിലെ എല്ലാവരും....എല്ലാവരും എന്ന് പറയുമ്പോൾ വീടിനകത്ത് പണിയെടുക്കുന്ന ജോലിക്കാർ ഉണ്ടെങ്കിൽ അവർ ഉൾപ്പെടെ എല്ലാവരും കുളിച്ച് ശുദ്ധിയായി പൂജാമുറിയിൽ ഉണ്ടാകണം....

വിളക്ക് തെളിയിക്കുന്ന സമയം...."
സംസാരത്തിനിടയിൽ വാതിൽക്കൽ നിൽക്കുന്ന ദേവകിയെ അഗ്നി ശ്രദ്ധിച്ചു....

"ആ അച്ഛമ്മ വാ... ഇരിക്ക്...."
അഗ്നി വിളിച്ചതും ദേവകി അകത്തേക്ക് വന്നു ഉടുത്തിരുന്ന സാരിയുടെ മുന്താണി ഒതുക്കി രാജശേഖരന്റെ അടുത്ത് ഇരുന്നു....

"കുട്ടി അന്വേഷിച്ചെന്ന് ആമി പറഞ്ഞു....."

"ഉവ്വ്..... അത് ഞാൻ പറയാം......അച്ഛമ്മ വന്നത് നന്നായി, ഇത് കേൾക്ക് "
അഗ്നി പറഞ്ഞുകൊണ്ടിരുന്നത് തുടർന്നു...
"വിളക്ക് തെളിയിക്കുന്ന സമയം "ദീപജ്യോതി പരംബ്രഹ്മ ദീപജ്യോതി ജനാർദ്ദന:
ദീപോ ഹരതു മേ പാപം ദീപജ്യോതി നമോസ്തുതേ" എന്ന ശ്ലോകം ചൊല്ലണം.... തെളിയിച്ചു കഴിഞ്ഞതിനുശേഷം "ശുഭം കരോതു കല്യാണം ആരോഗ്യം ധനസമ്പദഃ
ശത്രുബുദ്ധി വിനാശായ ദീപജ്യോതി നമോസ്തുതേ" എന്ന ശ്ലോകം ചൊല്ലണം.... ശ്ലോകങ്ങൾ ഞാൻ എഴുതി തരാം എല്ലാവരും വൃത്തിക്ക് പഠിച്ചോളൂ.....തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തീപ്പെട്ടി ഉരസി നിലവിളക്ക് തെളിയിക്കരുത്.... ചെറിയ ദീപത്തിലോ മെഴുക് തിരിയിലോ തീ പകർന്നിട്ടുവേണം നിലവിളക്ക് തെളിയിക്കാൻ....വിളക്ക് തെളിയിച്ചു കഴിഞ്ഞതിനുശേഷം നിലവിളക്കിൽ നോക്കി ഇവിടത്തെ കുട്ടിക്കുവേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചോളൂ.....

ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിട്ടുവീഴ്ച്ച ഉള്ളതല്ലാതെ ഇതിനു ഒരു മുടക്കം വരാൻ പാടില്ല....പുലർച്ചെ പൂജാമുറിയിൽ വിളക്ക് തെളിയുന്ന സമയം പുരുഷന്മാരുടെ സാന്നിധ്യം അവിടെ ഉണ്ടാകണം, നിർബന്ധമാണ്.... എന്ത് വലിയ കാര്യമുണ്ടെങ്കിലും ഇനി അങ്ങോട്ട് അതൊക്കെ മാറ്റി വച്ചേ പറ്റു.....പിന്നെ ചികിത്സ നടക്കുന്ന സമയം കുടുംബത്തിലെ ഒരു സ്ത്രീ കൂടെ ഉണ്ടാവണം, അത് പാടില്ലെന്നാണ് എങ്കിലും

💬 Comments

View all comments