Chapter Title : അദ്വൈതം [Parvathi]
തുറന്നു
അഗ്നിയെ അകത്തെങ്ങും കാണാതെ യക്ഷമി വാതിൽക്കൽ നിന്നു.... പെട്ടെന്ന് ബാത്‌റൂമിന്റെ വാതിൽ തുറന്ന് അഗ്നിദേവ് പുറത്തേക്ക് ഇറങ്ങി..... കുളിച്ച് ശുദ്ധിയായി അരക്കുകീഴെ കറുത്ത കരയുള്ള മുണ്ട് മാത്രം ഉടുത്ത് ഇറങ്ങി വരുന്ന അഗ്നിദേവിനെ കണ്ട് യക്ഷമിയുടെ കണ്ണുകൾ പുറത്തേക്ക് വരുമെന്നപോലെ വിടർന്നു....ദീർഘകാലമായി അയോധനകലകൾ അഭ്യസിച്ച യോദ്ധാവിനെപ്പോലെ അവന്റെ ശരീരത്തിലെ പേശികൾ പാറപോലെ ഉറച്ചു വേറിട്ട് കാണപെട്ടു.... നനഞ്ഞ ശരീരത്തോട് പറ്റി കിടക്കുന്ന പൂണൂൽ നടക്കുന്നതിന് അനുസരിച് ഉലഞ്ഞു....അവൻ താടിയിലെ രോമം മുഴുവൻ വടിച്ചുകളഞ്ഞിരുന്നു.....മുറിയിൽ നിൽക്കുന്ന യക്ഷമിയെ കണ്ട് അഗ്നി മീശയൊന്ന് പിരിച്ചു
"ദേവിയുടെ നോട്ടത്തിൽ ദഹിച്ചുപോകുമല്ലോ.. "
"വേറെ ആളായതുപോലെ....."
യക്ഷമി പെട്ടെന്ന് അവന്റെ ബലിഷ്ടമായ ശരീരത്തിൽ നിന്നും മുഖം കുനിച്ചു
"ആവാതെ പറ്റില്ലല്ലോ......"
അഗ്നി ചിരിയോടെ നിലത്തിരുന്ന ബാഗിൽ നിന്നും ഒരു മേൽമുണ്ട് എടുത്ത് ചുമലിൽകൂടെ ഇട്ടു....
"അതുപിന്നെ....ന്റെ അനിയൻ പറഞ്ഞത് കാര്യായിട്ട് എടുക്കല്ലേ.....അതൊരു ബുദ്ധി ഇല്ലാത്ത ചെറുക്കനാ....."
"അവൻ പറഞ്ഞത് പകുതിയും സത്യമാണ്.....പക്ഷെ ഞാൻ കാശ് മോഹിച്ചു വന്നതാണെന്ന് പറഞ്ഞതിലാ എനിക്ക് ദേഷ്യം തോന്നിയത്......"
അഗ്നി തുടർന്നു....
"ദേവിക്ക് അറിയോ, ചികിത്സ ആരംഭിച്ചു കഴിഞ്ഞാൽ കർമം ചെയ്യുന്ന വ്യക്തി ജലം അല്ലാതെ ഒരിറ്റ് ഭക്ഷണം കഴിക്കാൻ പാടില്ല.... അത്രയും കർശനമായ വ്രതം.... ചെറിയൊരു പിഴവ് മതി ന്റെ ജീവൻ നിലക്കാൻ.....വ്രതം നോറ്റ് ജീവൻ പണയം വച്ച് ചെയ്യുന്ന ഈ തൊഴിലിനോട് എനിക്ക് തീരെ താല്പര്യം ഇല്ല.....അതുകൊണ്ട് തന്നെയാ ഞാൻ ഒക്കെ വിട്ടെറിഞ്ഞ് ഡോക്ടർ ആയത്.... ന്നിട്ടും കുട്ടീടെ അച്ഛനും വല്യച്ഛനും വന്ന് വിളിച്ചപ്പോ....വന്നു.... വന്നുപോയി...... ഈ കുടുംബത്തിൽ ഉള്ളോർക്ക് തന്നെ ന്നെ വിശ്വാസം
💬 Comments
View all comments