Chapter Title : അദ്വൈതം [Parvathi]
ഇല്ലേച്ചാ ഞാനെന്ത് ചെയ്യാനാ...... കൂലി വാങ്ങിച്ച് എങ്ങനെയെങ്കിലും ചെയ്തിട്ട് പോകാൻ ഇത് വാർക്കപ്പണി അല്ലല്ലോ...."
അഗ്നി പറഞ്ഞതും യക്ഷമി കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനു മുന്നിൽ നിന്നു....
"അപ്പൊ... അപ്പൊ ചികിത്സ തീരുന്നതുവരെ ഭക്ഷണം ഒന്നും കഴിക്കില്ലേ......"
"ഇല്ല...."
അഗ്നി ബെഡിലേക്ക് ഇരുന്നു....
"പക്ഷെ.... അതെങ്ങനെ...... ഫുഡ് കഴിക്കാതെ... ഇത്രേം ദിവസം....."
"....അതെങ്ങനെ എന്ന് ചോദിച്ചാൽ... അങ്ങനെ തന്നെ....."
അഗ്നി മുഖത്തൊരു ചിരി വരുത്തി പറഞ്ഞു,...പിടിച്ചുകെട്ടാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ യക്ഷമിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു....ആണിനെ ആകർഷിക്കുന്ന അവളുടെ ദേവ സൗന്ദര്യം....ദാവണിയുടെയും ബ്ലൗസിന്റെയും ഇടയിലൂടെ തെളിഞ്ഞു കാണുന്ന നെയ്പോലെ മയമുള്ള അവളുടെ വയറിൽ നോട്ടം എത്തിയതും അഗ്നി കണ്ണുകൾ മുറുക്കെ അടച്ചു മുഖം തിരിച്ചു.....
"ഇവിടെ എവിടെയാ തെച്ചിപൂ കിട്ടാ?..."അഗ്നി ചോദിച്ചു....
"പറമ്പിൽ ഉണ്ടാവും....എന്ത്യേ....."
"കുറച്ച് വേണം....."
"ന്നാ വാ... നോക്കാം...."
"ഈ നട്ടുച്ചക്കോ.... വേണ്ട ഞാൻ തനിയെ പൊയ്ക്കോളാം....."....
"അതിന് ഡോക്ർക്ക് വഴി അറിയോ....."
"വഴി കണ്ടുപിടിച്ചോളാം....."
"എന്തിനാ ഇത്ര കഷ്ടപ്പാട്.... ഞാനും കൂടെ വരാന്ന്....."
യക്ഷമിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.....
"സൂര്യദേവന്റെ കൈ പതിപ്പിച്ച് വെറുതെ ഈ പൂമേനി വാടിയ താമരപോലെ ആക്കണോ....."അഗ്നി ചിരിച്ചു....
"വാടിയാൽ ഡോക്ടർക്ക് എന്താ.... ഇങ്ങട് നടക്കാ...."
യക്ഷമി ശാലയിലേക്ക് ഇറങ്ങിയതും അഗ്നി അതേ ചിരിയോടെ അവൾക്ക് പുറകെ ഇറങ്ങി..... അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന രുക്മിണി ഒന്നിച്ചു നടന്നു വരുന്ന അഗ്നിയെയും യക്ഷമിയെയും കണ്ട് വാതിൽക്കൽ തറഞ്ഞു നിന്നു.....ഒറ്റമുണ്ടും ഉത്തരീയവും ധരിച്ചുവരുന്ന അഗ്നിയെയും അവനോട് ചേർന്ന് നടക്കുന്ന യക്ഷമിയെയും കാണാൻ സാക്ഷാൽ സീതാരാമന്മാരെപ്പോലെ ഉണ്ടായിരുന്നു.....
"ഞങ്ങള് പറമ്പിൽ പോയിട്ട്
💬 Comments
View all comments