0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.7K

വരാ...."
യക്ഷമി അമ്മയെനോക്കി വിളിച്ചു പറഞ്ഞതും രുക്മിണി അറിയാതെ ശിരസ് ചലിപ്പിച്ചു....

.
.

അഗ്നിയും യക്ഷമിയും തറവാട് ചുറ്റി പുറകിലെ പറമ്പിലേക്ക് ഇറങ്ങി..... പ്ലാവും മാവും തുടങ്ങി പല ഇനം ഫല വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഭൂമിയിലൂടെ ഇരുവരും നടന്നു....ഒക്കെ ദേവഗിരിയുടെ കൈമാറി വന്ന തറവാട്ട് സ്വത്ത് ആയിരുന്നു

"ദേ ആ ഭാഗത്താ കുളം.... "

യക്ഷമി ചൂണ്ടി കാട്ടിയ ഭാഗത്തേക്ക് അഗ്നി നോക്കി..... ഓട് പാകിയ അത്യാവശ്യം വലിയൊരു കുളപ്പുര അവൻ കണ്ടു.... അതിനപ്പുറമാണ് കുളം....സ്ത്രീകളുടെ പ്രൈവസി മാനിച്ച് കുളത്തിലേക്ക് ഇറങ്ങുന്ന പടവുകൾക്ക് മേലെ ചെറിയ വീടുപോലെ കെട്ടി മറക്കുന്നതാണ് കുളപ്പുര... വസ്ത്രം മാറാനും മറ്റുമായി....

"അങ്ങട് പോകാമോ....."
കുളപ്പുരയിലേക്ക് നോക്കി അഗ്നിദേവ് ചോദിച്ചു... അവന് ഭൈരവശ്ശേരിയിലെ കുളം ഓർമ്മ വന്നു....

"നട്ടുച്ചക്ക് കുളത്തിൽ പോകാൻ പാടില്ല....."

"അതെന്താ....."

"നീർയക്ഷി കുളത്തിൽ വലിച്ചിട്ട് കൊല്ലുന്നാ അച്ഛമ്മ പറയണേ...."

വലിയ കാര്യത്തിൽ യക്ഷമി സംസാരിക്കുന്നത് അഗ്നി കുട്ട്യോളെ നോക്കുന്നപോലെ നോക്കി

"ഞാനുള്ളപ്പോ ഒരു നീർയക്ഷിയും ദേവിയെ തൊടില്ല...."

അഗ്നി യക്ഷമിയുടെ ഇടതുകൈതണ്ടയിൽ പിടിച്ചു..... അവളൊന്ന് ഞെട്ടി, അവന്റെ ഉറച്ച കൈയിലെ ചൂട് പടരുന്ന തന്റെ കൈയിലേക്കും അഗ്നിയുടെ മുഖത്തേക്കും അവൾ അലിയുന്ന ഭാവത്തോടെ നോക്കി....

"ഡോക്ടർക്ക് ഇപ്പോ തെച്ചിപൂ അല്ലെ വേണ്ടത്...., കുളത്തിൽ വൈകുന്നേരം പോകാം..... എനിക്ക് കുറെ തുണി കഴുകാനുണ്ട്...."

"എങ്കിൽ വൈകുന്നേരം പോകാം...."
അഗ്നി യക്ഷമിയുടെ കൈവിട്ടു.....കൈതണ്ടയിൽ അമർന്ന ചൂട് അകന്നതും അവൾക്ക് വിഷമം തോന്നി

"അതവിടെ പിടിച്ചൂന്ന് വച്ച് എന്താ ചേദം...."
യക്ഷമി ചുണ്ട് കൂർപ്പിച്ച്

💬 Comments

View all comments