Chapter Title : അദ്വൈതം [Parvathi]
അപ്രതീക്ഷിതമായി ഒരു മഴ ഭൂമിയെ നനച്ചു.....
തന്റെ മുറിയിൽ ജനലോരം ചേർന്നുനിന്ന് പുറത്തെ മഴ ആസ്വദിക്കുകയായിരുന്നു യക്ഷമി..... കുളപ്പടവിൽ പോയി തുണി കഴുകാമെന്ന് കരുതിയിരുന്നു, ഇനിയിപ്പോ ഈ മഴയത്ത് നടക്കില്ല.....
അല്പനേരംകൂടെ മഴനോക്കിയിരുന്നു....പിന്നെ എഴുന്നേറ്റ് അകത്തെ ബാത്രൂമിൽ കയറി കുളിച്ചിറങ്ങി.... വസ്ത്രം മാറി....പാവാടയും ബ്ലൗസും ധരിച്ചു....തടി അലമാരയുടെ ഡോറിൽ പതിപ്പിച്ചിരുന്ന കണ്ണാടിക്ക് മുന്നിൽ നിന്ന് ഈറൻ മുടി തുവർത്തുമ്പോൾ അഗ്നി പറഞ്ഞത് യക്ഷമിക്ക് ഓർമവന്നു
'വെറുതെ ഈ പൂമേനി വാടിയ താമരപോലെ ആക്കണോ....'
അപ്പൊ എന്റെ മേനി താമരപോലെയാണോ ഡോക്ടറെ..... യക്ഷമി ചിരിയോടെ കണ്ണാടിയിലേക്ക് നോക്കി ചുണ്ടത്ത് വിരൽ വച്ചു... കൈയിലിരുന്ന ടവൽ ബെഡിലേക്ക് ഇട്ട് യക്ഷമി കണ്ണാടിയിൽ നോക്കി സ്വന്തം ശരീരം ഒന്ന് വീക്ഷിച്ചു.... ബ്ലൗസ്സിന് പുറത്തും തെളിഞ്ഞു കാണുന്ന സ്തനങ്ങളുടെ മുഴുപ്പിലും ആകൃതിയിലും വെറുതെ തലോടി.....മുഖത്തെ വെളുത്ത ചർമത്തിലും മൂക്കുത്തിയിലും വിരൽ തുമ്പുകൊണ്ട് തൊട്ടു... അവൾക്ക് നാണം വന്നു
ബെഡിനോട് ചേർത്ത് ഇട്ടിരുന്ന മേശ തുറന്ന് യക്ഷമി ഒരു ഡയറി പുറത്തെടുത്തു....അതിലെ ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരുന്നു...
"പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലോ.....എന്നും വെറുതേ മോഹിക്കുമല്ലോ...."
ആ ഡയറിയിൽ നിറയെ യക്ഷമിയുടെ കുത്തികുറിക്കലുകളായിരുന്നു...... ചില താളുകളിൽ അറിഞ്ഞിട്ടില്ലാത്ത പ്രണയം, മറ്റു ചിലതിൽ വിരഹം, ദുഃഖം..... ഇടയ്ക്കെവിടെയാ കാമത്തിന്റെ കടന്നുകയറ്റങ്ങളും ആഗ്രഹങ്ങളും.... അവസാനം എഴുതി നിർത്തിയതിന്റെ അടിയിൽ യക്ഷമിയുടെ തൂലിക സ്പർശിച്ചു...
"ദൂരെ നിന്നും വന്ന നീല കണ്ണുള്ള ഗന്ധർവ്വൻ......"
അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു....
.
.
.
.
രാത്രിയിൽ അഗ്നിദേവിനുള്ള ഭക്ഷണം രുക്മിണി അവന്റെ മുറിയിൽ കൊണ്ടുവന്നു......തറവാട്ടിൽ ഉള്ളവരുടെ ഒപ്പമിരുന്ന്
💬 Comments
View all comments