Chapter Title : അദ്വൈതം [Parvathi]
ഭക്ഷണം കഴിക്കാൻ അവൻ വിസമ്മതിച്ചിരുന്നു....
ഭക്ഷണവും കൊണ്ടുവന്ന രുക്മിണി മുറിക്ക് അകത്തെ ഭൈരവൻ പ്രതിഷ്ഠകണ്ട് ഒന്ന് അത്ഭുതപെട്ടു....ഒത്തിരി കൊത്തുപണികൾ ചെയ്ത് മനോഹരമാക്കിയ ഭൈരവന്റെ പഞ്ചലോഹവിഗ്രഹം...
നാളെ അങ്ങാടി കടയിൽ നിന്നും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു അഗ്നി....
"അത്താഴം......"
അകത്തേക്ക് കയറാതെ മര്യാദകളോടെ രുക്മിണി വാതിൽക്കൽ നിന്ന് ചോദിച്ചു....
"വരൂ....."
അവൻ എഴുതികൊണ്ടിരുന്ന പേപ്പർ മടക്കിവച്ച് എഴുന്നേറ്റു..... രുക്മിണി മുറിയിൽ കയറി ഫുഡ് വക്കാൻ മേശയില്ലാതെ തപ്പിതടഞ്ഞു.....അഗ്നി പെട്ടെന്ന് അവരുടെ കൈയിൽ നിന്നും പ്ലേറ്റും വെള്ളം കൊണ്ടുവന്ന ഗ്ലാസും വാങ്ങി നിലത്തിരുന്നു
"അയ്യയോ....നിലത്തിരിക്കെ....."
"സാരമില്ല..... ഇങ്ങനെയാ പതിവ്...."
ശരീരത്തിൽ പുതച്ചിരുന്ന ഉത്തരീയം ചുമലിലേക്ക് വലിച്ചിട്ടുകൊണ്ട് അവൻ കഴിച്ചു തുടങ്ങി.....തിരികെ പോകാൻ തുടങ്ങിയ രുക്മിണിയെ അവൻ തടഞ്ഞു ബെഡിൽ ഇരിക്കാൻ ആവശ്യപെട്ടു.....
"പിന്നിൽ പത്തായപ്പുര കണ്ടിരുന്നു..... അതിപ്പോ ഉപയോഗിക്കാറുണ്ടോ...."
"ഇല്ല..... ചന്ദ്രേട്ടന്റെയോ രാജേട്ടന്റെയോ ഫ്രണ്ട്‌സ് വരുമ്പോ അവിടെ താമസിപ്പിക്കും അത്രതന്നെ....."
രുക്മിണി അവൻ കഴിക്കുന്നത് നോക്കിയിരുന്നു,...ചോറും കറികളും ഒരുമിച്ചെടുത്ത് വലിയ ഉരുളകളാക്കി കഴിക്കുന്നത് കാണാൻ നല്ല ചേലായിരുന്നു..... യക്ഷമിയും കുഞ്ഞുനാൾ മുതലേ ഇതുപോലെയാണ്,കുഞ്ഞ് ഉരുള ഉരുളയാക്കി കഴിക്കും.....
"എങ്കിൽ നാളെ കാലത്തെ തന്നെ അവിടം വൃത്തിയാക്കി ഇടാ..... അവിടെ വച്ചാക്കാം ട്രീറ്റ്മെന്റ്,....."
"അത് മോനെ ഇവിടെതന്നെ ഒത്തിരി മുറി ഒഴിവുണ്ട് .... കുഴപ്പമില്ലേച്ചാ അകത്ത് ചെയ്യുന്നതല്ലേ സൗകര്യം...."
"വേണ്ട..... അവിടെതന്നെ മതി....."
"അവിടം നാളെ രാവിലെതന്നെ വൃത്തിയാക്കാം....."
"ഹ്മ്മ്...."
അഗ്നി ഒന്നമർത്തി മൂളി....അവൻ കഴിച്ചു കഴിഞ്ഞതും രുക്മിണി പാത്രങ്ങൾ എടുത്തു പുറത്തേക്ക് ഇറങ്ങി... അവരിറങ്ങിയതും രാജശേഖരൻ അവിടേക്ക് വന്നതും ഒന്നിച്ചായിരുന്നു....
"ഫുഡ് കൊടുത്തോ അവന്...."
"ഉവ്വ് കൊടുത്തു....."
രുക്മിണി
💬 Comments
View all comments