Chapter Title : അദ്വൈതം [Parvathi]
ഇട്ടു....."
സെക്യൂരിറ്റി പറഞ്ഞതും അഗ്നി അറിയാതെ ചിരിച്ചു
"ദേവഗിരി തറവാട്ടിലെ യക്ഷമിദേവി.... കൊള്ളാം.... ശേഖരനും ദേവകിയമ്മയും ഒന്നും ജീവനോടെ ഇല്ലേ ഇപ്പൊ...."
"അയ്യോ... അമ്മ ഇപ്പോഴും ഉണ്ട് ... സാറ് മരിച്ചിട്ട് കുറെ ആയി...."
"മ്മ്ഹ്...."
മറുപടിയായി അവനൊന്ന് മൂളി... ഇരുവരും നടന്ന് തറവാടിന്റെ മുന്നിൽ എത്തിയിരുന്നു....രണ്ടുവശത്തും ചാരുപടികളോടെയുള്ള പൂമുഖം കണ്ട് അഗ്നിയുടെ കണ്ണുകൾ വിടർന്നു.....ഉമ്മറത്തെ മേൽക്കൂരയെ താങ്ങി നിർത്തുന്ന തേക്കിൽ നിർമിച്ച കനത്തമരത്തൂണുകൾക്ക് താഴെ കരിങ്കൽ പീഠങ്ങൾ....മേൽക്കൂരയുടെ ഉത്തരത്തിൽ നിന്നും ഉമ്മറ വാതിലിന് മുന്നിലായി തൂങ്ങി കിടക്കുന്ന ഒരു തൂക്ക് വിളക്ക്....നിലത്തു നിന്നും ഏഴടിപൊക്കത്തിൽ ഉയർന്നു തൂങ്ങി കിടക്കുന്ന പിച്ചളയിൽ തീർത്ത ആ ഗജലക്ഷ്മി വിളക്കിൽ അപ്പോഴും ഒരു തിരി കത്തി നിന്നിരുന്നു...... സമൂഹത്തിൽ ഉന്നതരെങ്കിലും തികച്ചും പഴമ നിലനിർത്തിപോകുന്ന തറവാട്
മുന്നിലെ തുളസി തറയിൽ കത്തിയെരിയുന്ന ദീപം കണ്ടതും അഗ്നി ബാഗ് പൂമുഖത്ത് കുത്തനെ വച്ച് തുളസി തറയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി, കണ്ണുകൾ അടച്ചു....ആരോ ഒരാൾ കാലത്തെ ശുദ്ധിയായി ഉമ്മറത്തെ തൂക്ക് വിളക്കിലും, മുറ്റത്തെ തുളസി തറയിലും വിളക്ക് കൊളുത്തിയിരിക്കുന്നു
സെക്യൂരിറ്റി അവനെയൊന്ന് നോക്കി, തിരിഞ്ഞ് പൂമുഖത്ത് തൂക്കിയിരുന്ന വെങ്കലത്തിൽ നിർമിച്ച വാതിൽമണിയിൽ കൈത്തട്ടി.... മണി ഉച്ചത്തിൽ മുഴങ്ങി....പഠിപ്പുര വാതിൽ തുറക്കാൻ അധികനേരം വേണ്ടി വന്നില്ല,.... മണിച്ചിത്രത്താഴ് കടുപ്പിച്ച പൂമുഖ വാതിൽ മലർക്കെ തുറന്നു.....വെണ്ണപോലെ നിറവും മിനുസവുമുള്ള രണ്ട് കാൽപാദങ്ങൾ ഉമ്മറത്ത് പതിഞ്ഞു.... കാലുകളിൾ പറ്റിചേർന്നു കിടന്നിരുന്ന വെള്ളി കൊലുസുകളുടെ കിലുക്കം അഗ്നിയുടെ കാതിൽ മാറ്റൊലി തീർത്തു... ഹൃദയം ഒന്നുറക്കെ മിടിച്ചതും തുളസി തറക്ക് മുന്നിൽ കൈകൂപ്പി നിന്നിരുന്ന അഗ്നി വെട്ടിതിരിഞ്ഞു...ചെമ്പരത്തി
💬 Comments
View all comments