Chapter Title : അദ്വൈതം [Parvathi]
നിലം പതിക്കുന്നതിനുമുന്നേ അഗ്നി അത് പിടിച്ചിരുന്നു
"പറ്റുന്ന പണിക്ക് നിന്നാപോരേടോ...."
ബാഗ് വീണ്ടും ചുമലിൽ തൂക്കി അഗ്നി ദേവഗിരിയുടെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറി... കൂടെ സെക്യൂരിറ്റിയും
"നേരത്തെ അങ്ങനെ പെരുമാറിയതിൽ ക്ഷമിക്കണം.....സാറിനോട് ഒന്നും പറയരുത് കേട്ടോ...."
അഗ്നിയുടെ പിന്നാലെ വന്ന സെക്യൂരിറ്റി ഭവ്യതയോടെ പറഞ്ഞു.... അഗ്നി അയാളെ ഒന്നിരുത്തി നോക്കി
"ഇവിടെ ആരൊക്കെ ഇണ്ട്..... ഒന്ന് ഡീറ്റൈൽ ആയിട്ട് പറഞ്ഞെ.... "
ആ വലിയ മുറ്റത്തുകൂടെ നടക്കുമ്പോ അഗ്നിദേവ് ചോദിച്ചു.... മുറ്റം കടന്ന് തറവാടിന്റെ മുന്നിൽ എത്താൻ ഓട്ടോ പിടിക്കണമെന്ന് തോന്നി അവനു....എങ്കിലും സ്ഥലം മനോഹരമാണ്, മുറ്റം നിറയെ വലിയ മരങ്ങളും, അതിൽ പടർന്നുകയറിയ മുല്ല വള്ളികളും മറ്റും...മുല്ല വള്ളികളിൽ വൈകുന്നേരം പൂക്കാൻ കാത്തു നിൽക്കുന്ന മൊട്ടുകൾ ദൃശ്യമാണ് പക്ഷെ ഇന്നലെ പൂത്ത പൂക്കളെ ഒന്നും കാണാനില്ല....
"രാജശേഖരൻ സർ , ഭാര്യ രേവതി കൊച്ചമ്മ, അവരുടെ ഒരേയൊരു മകളാണ് സുഭദ്ര.... എന്തൊരു നല്ല കോച്ചായിരുന്നു.... നൃത്തം ജീവനായി കൊണ്ടുനടന്നതാ പാവം, അതിങ്ങനെ ആയി.... പിന്നുള്ളത് രാജശേഖരൻ സാറിന്റെ അനിയൻ ചന്ദ്രശേഖരൻ സാറ്... ഭാര്യ രുക്മിണി... അവർക്ക് രണ്ട് പിള്ളേരാ.....ഇളയത് മനുകുട്ടൻ, എല്ലാരും അങ്ങനെയാ വിളിക്കാറ്, ശരിക്കും ഉള്ള മാനവ്..... ഇപ്പൊ പന്ത്രണ്ടാം കഴിഞ്ഞ് നിക്കുവാ.... മൂത്തത് യക്ഷമി....."
"യക്ഷമിയോ....."
അവളുടെ പേര് കേട്ട് അഗ്നി ഞെട്ടി... ഇതെന്തൊരു പേര്.....
"ആഹ്....ശേഖരൻ സാറിനും ദേവികയമ്മക്കും ഒരു മോള് കൂടെ ഉണ്ടായിരുന്നു... ചെറുപ്പത്തിലേ മരിച്ചുപോയി, ആ കുട്ടിയുടെ പേരായിരുന്നു യക്ഷമി, അവളെ ചന്ദ്രശേഖരൻ സാറിന് വല്യ കാര്യമായിരുന്നേ.....സർ ന് മോൾ ഉണ്ടായപ്പോ അനിയത്തിയുടെ പേര് തന്നെ മോൾക്കും
💬 Comments
View all comments