Chapter Title : അദ്വൈതം [Parvathi]
"പോയിട്ട് പിന്നെ വരാൻ സൗകര്യം ഇല്ല.... താൻ ആ ഗേറ്റ് തുറക്ക്, ഈ ഭാണ്ടകെട്ട് എവിടേലും ഇറക്കി വെക്കട്ടെ...."
ചുമലിലെ ബാഗ് ഒന്നുകൂടെ കേറ്റിയിട്ടുകൊണ്ട് അഗ്നി പറഞ്ഞു.... അവന്റെ ആരെയും കൂസാതെയുള്ള സംസാരം സെക്യൂരിറ്റിയെ വീണ്ടും ചൊടിപ്പിച്ചു....
"തന്നോടല്ലേ സർ ഇവിടെ ഇല്ലെന്ന് പറഞ്ഞത്..... സാറിനെ കാണാൻ സർ ഉള്ളപ്പൊ വരണം...."
"തന്റെ സാറിന്റെ സൗകര്യത്തിന് അല്ല ഞാൻ നടക്കുന്നത്.... അയാളെ വിളിക്കെടോ... വിളിച്ചിട്ട് അഗ്നി വന്നിട്ടുണ്ടെന്ന് പറയ്....."
"വിളിച്ചാൽ കിട്ടില്ല... സർ ഫാമിലി ആയിട്ട് ഗുരുവായൂർ പോയതാ..... വരാൻ വൈകുന്നേരം ആകും....നീ പോയിട്ട് നാളെ വാ...."
സെക്യൂരിറ്റി പോയി ഗേറ്റിന്റെ സൈഡിൽ സ്ഥാപിച്ചിരുന്ന തന്റെ കസേരയിൽ ഇരുന്നു....അഗ്നിക്ക് ആകെ തല പെരുത്തു കയറി, ട്രെയ്നിലും ബസിലും മാറി മാറി കയറി മണിക്കൂറുകൾ യാത്രചെയ്ത് എത്തിയതാണ്
"എവിടെന്നാ......."
അഗ്നിയുടെ നിൽപ്പും ഭാവവു കണ്ട് അല്പമൊന്ന് അയഞ്ഞ സെക്യൂരിറ്റി ചോദിച്ചു.....
"എവിടെന്നായാൽ തനിക്കെന്താ....."
അഗ്നി അയാളെ കടുപ്പത്തിൽ നോക്കി റോഡിലേക്ക് ഇറങ്ങി....
"സാറിനെ കാണാൻ സാറിന്റെ ഓഫീസിൽ പോയാപോരെ... എന്തിനാണോ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ...."
അയാൾ അവനെനോക്കി പിറുപിറുത്തു കൈയിലിരുന്ന പത്രം വായിച്ചുതുടങ്ങി
"സാറിന്റെ മോളെ ചികിത്സിക്കാൻ സാറിന്റെ ഓഫീസിൽ പോയാമതിയോ......"
അഗ്നി പല്ലിറുമി....
"ഈശ്വരാ... സുഭദ്ര കുഞ്ഞിനെ ചികിത്സിക്കാൻ വന്നതാണോ..... ഇത് നേരത്തെ പറയണ്ടേ....."
മൂട്ടിൽ തീപിടിച്ചതുപോലെ സെക്യൂരിറ്റി ചാടി എഴുന്നേറ്റു, അഗ്നിദേവിന്റെ മുന്നിൽ ദേവഗിരിയുടെ വലിയ ഗേറ്റുകൾ മലർക്കെ തുറന്നു...
"വന്നാട്ടെ സാറേ...."
അയാൾ തിരികെ ഓടിവന്ന് അഗ്നിയുടെ കൈയിൽ നിന്നും ബാഗ് വലിച്ചുവാങ്ങി.... വാങ്ങിയ നിമിഷം ആ വലിയ ബാഗ് അയാളുടെ കൈയിൽ നിന്നും താഴെപ്പോയി,
💬 Comments
View all comments