0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 2569

അദ്വൈതം

Adwaitham | Author : Parvathi


തൃശ്ശൂർ ജില്ലയിലെ കല്ലൂർക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് രണ്ടാൾ പൊക്കത്തിൽ കെട്ടിയ മതിലിനുള്ളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവഗിരി തറവാട്....
കൊട്ടാരംപോലെ രണ്ടുനിലകളായി ഉയർന്നു നിൽക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള ദേവഗിരിയുടെ മുറ്റം വിവിധതരം വൃക്ഷലതാതികളാൽ സമൃദ്ധമായിരുന്നു... ആ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ ഈയൊരു പഴയ തറവാട്ടിൽ ആവാഹിക്കപ്പെട്ടതുപോലെ

കിഴക്ക് സൂര്യൻ ഉദിച്ചുയർന്ന നേരം തറവാടിന്റെ ഗേറ്റിനുമുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു....ഉള്ളിൽ നിന്നും ഇരുപത്തിയഞ്ചു വയസ്സിനുമേലെ പ്രായം തോന്നിക്കുന്ന, കറുത്ത ഷർട്ടും പാന്റും ധരിച്ച ഒരാൾ പുറത്തേക്ക് ഇറങ്ങി....ഷൂസ് അണിഞ്ഞ അയാളുടെ കാലുകൾ ദേവഗിരിയുടെ മുന്നിൽ പതിഞ്ഞതും മതിൽകെട്ടിൽ ഇരുന്ന കാക്കകൾ ഉറക്കെ നിലവിളിച്ചു, ദൂരേക്ക് പറന്നുപോയി...

അവൻ ഓട്ടോയുടെ അകത്തുനിന്നും തന്റെ വലിയ ട്രാവലർ ബാഗ് എടുത്ത് തോളിൽ തൂക്കി, ഓട്ടോക്ക് ക്യാഷ് കൊടുത്ത് പറഞ്ഞു വിട്ടു, തിരിഞ്ഞ് തറവാട്ടിലേക്ക് നോക്കി

"അപ്പൊ ഇതാണ് പ്രശസ്തമായ ദേവഗിരി....ദേവഗിരി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ceo സാക്ഷാൽ രാജ ശേഖരന്റെ കൊട്ടാരം....."

ഗേറ്റിന് മുന്നിൽ നിന്ന് മൂരി നിവർത്തി അവൻ ആത്മഗതം ചെയ്തു....

"ആരാ....എന്തുവേണം....."ഗേറ്റിന് മുന്നിൽ നിന്നിരുന്ന security അവനെയൊന്ന് ഇരുത്തി നോക്കി.....ആറടിയിൽ കവിഞ്ഞ പൊക്കവും ബലിഷ്ടമായ ശരീരവും... മാനിറമാണ്....അവന്റെ നോട്ടം സെക്യൂരിറ്റിയുടെ മേലേക്ക് വീണതും കണ്ണുകളുടെ മൂർച്ചയിൽ അയാളൊന്ന് പതറി....

"പേര് അഗ്നിദേവ്....കുറച്ച് ദൂരേന്നാ....mr രാജശേഖരൻ ഇല്ലേ ഇവിടെ....."

കേരളം ഒട്ടാകെ പടർന്നു കിടക്കുന്ന ദേവഗിരി ഗ്രൂപ്പ്സിന്റെ ceo രാജശേഖരനെ പേരെടുത്ത് വിളിച്ചത് കേട്ട സെക്യൂരിറ്റി ഒന്ന് അമ്പരന്നു....

"സർ ഇവിടെ ഇല്ല.....പോയിട്ട് പിന്നെ വാ....."... അയാൾ കടുപ്പത്തിൽ പറഞ്ഞു....

"പോയിട്ട് പിന്നെ വരാൻ സൗകര്യം ഇല്ല.... താൻ ആ ഗേറ്റ് തുറക്ക്, ഈ ഭാണ്ടകെട്ട് എവിടേലും ഇറക്കി വെക്കട്ടെ...."
ചുമലിലെ ബാഗ് ഒന്നുകൂടെ കേറ്റിയിട്ടുകൊണ്ട് അഗ്നി പറഞ്ഞു.... അവന്റെ ആരെയും കൂസാതെയുള്ള സംസാരം സെക്യൂരിറ്റിയെ വീണ്ടും ചൊടിപ്പിച്ചു....

"തന്നോടല്ലേ സർ ഇവിടെ ഇല്ലെന്ന് പറഞ്ഞത്..... സാറിനെ കാണാൻ സർ ഉള്ളപ്പൊ വരണം...."

"തന്റെ സാറിന്റെ സൗകര്യത്തിന് അല്ല ഞാൻ നടക്കുന്നത്.... അയാളെ വിളിക്കെടോ... വിളിച്ചിട്ട് അഗ്നി വന്നിട്ടുണ്ടെന്ന് പറയ്....."

"വിളിച്ചാൽ കിട്ടില്ല... സർ ഫാമിലി ആയിട്ട് ഗുരുവായൂർ പോയതാ..... വരാൻ വൈകുന്നേരം ആകും....നീ പോയിട്ട് നാളെ വാ...."
സെക്യൂരിറ്റി പോയി ഗേറ്റിന്റെ സൈഡിൽ സ്ഥാപിച്ചിരുന്ന തന്റെ കസേരയിൽ ഇരുന്നു....അഗ്നിക്ക് ആകെ തല പെരുത്തു കയറി, ട്രെയ്നിലും ബസിലും മാറി മാറി കയറി മണിക്കൂറുകൾ

💬 Comments

View all comments