0%

Chapter Title : After Marriage 2 [kulasthree]

Author : Kambikathakal Read All Parts 417

ശ്രദ്ധിക്കാതെ നേരെ കട്ടിലിന്റെ ഓരം കേറി കിടന്നു..

എന്നാൽ രുധിന്റെ ആ പ്രവർത്തി അവളെ വല്ലാതെ തളർത്തി . കണ്ണാടിയിലെ തന്റെ പ്രതിഭിംബം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി.ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവളും ഒരറ്റത്തു പോയി കിടന്നു..

കെട്ടിപ്പിടിച്ചു നോക്കിയാലോ?.. ഉറക്കത്തിൽ ആണെന്ന് കരുതിക്കോളും..അല്ലെങ്കിൽ വേണ്ട,ഇഷ്ടപ്പെട്ടില്ലെങ്കിലോ.... എന്തൊക്കെയോ ആലോചിച്ചു രാത്രി ഒരുപോള കണ്ണടക്കാൻ പറ്റിയില്ല..

എന്നും ഉണരുന്നതിന് ഒരുപാട് വൈകി ആണ് അന്ന് ഉണർന്നത്. തിരിഞ്ഞു നോക്കിയപ്പോൾ അതെ കിടപ്പാണ് രുധിയേട്ടൻ..

"എന്തിനാ രുധിയേട്ട.. എന്നിൽ നിന്നു ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ...രുധിയേട്ടൻ ആഗ്രഹിച്ച പോലെ ആകാൻ എന്താ ഞാൻ ചെയ്യണ്ടേ ? "(അമ്മു ആത്മ )

അൽപ നേരം ആ മുഖത്തേക്ക് നോക്കി കിടന്നിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു വൃത്തിയായി..കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരു പൊട്ടു കുത്തി, നെറ്റിയിൽ സിന്ദൂരം അണിഞ്ഞു.കണ്ണാടിയിലൂടെ നോക്കിയപ്പോൾ കണ്ടു കട്ടിലിൽ കിടന്ന്‌ ഒന്ന് ഞെളിപിരി കൊണ്ടിട്ട് പുതപ്പു തലവഴി മൂടി  വീണ്ടും കിടന്നുറങ്ങുന്ന രുധിനെ..

അടുക്കളയിലേക്ക് ചെന്നപ്പോൾ എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നുണ്ടായിരുന്നു അമ്മ..

അടുക്കളയുടെ സ്ലാബിലിരിക്കുന്ന ചായപ്പാത്രം തുറന്നു നോക്കിയപ്പോൾ മട്ട് മാത്രം അവശേഷിച്ച വിധം കാലിയായിരുന്നു.

"ആ...ചായ നേരത്തെ തീർന്നു.. ഇനി വേണമെങ്കിൽ ഇട്ട് കുടിക്കണം.എല്ലാം കൂടി ഒറ്റയ്ക്ക് എന്നെ കൊണ്ട് പറ്റത്തില്ല.."

അവരെ നോക്കി ഒന്ന് തലയാട്ടിയിട്ടു ചായപ്പാത്രം കഴുകി അടുപ്പിൽ വെച്ചു. മധുരമിട്ടു ചായയുമായി നടുമുറിയിലേക്ക് ചെന്നപ്പോഴേക്കും രുധിയേട്ടൻ കുളിച്ചൊരുങ്ങി ഉമ്മറത്തേക്ക് ഇറങ്ങുന്നത് കണ്ടു..

രുധിയേട്ട ചായ.. പിന്നാലെ ധൃതിയിൽ നടന്ന് ചെന്നു പറഞ്ഞെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബൈക്ക് സ്റ്റാർട്ട്‌

💬 Comments

View all comments