0%

Chapter Title : After Marriage 2 [kulasthree]

Author : Kambikathakal Read All Parts 417

ചെയ്തു പോയി..

"മോളതിങ്ങു തന്നേക്കു.. അവനതൊന്നും പതിവില്ല.."

ഞാൻ വിഷമിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം അച്ഛൻ ആ ചായ വാങ്ങി.

"പിന്നെ.. ഇങ്ങനൊക്കെ നിന്നാൽ പോരാ.. അവനെ ഒന്ന് നേരെ ആക്കി എടുക്കണം. കുറച്ചു വാശിയും മുൻകോപവും ഉണ്ടന്നേയുള്ളു... ആളൊരു പാവമാ.."

അച്ഛൻ പറഞ്ഞതൊക്കെ വെറുതെ മൂളി കേട്ടു..വീണ്ടും ദിവസങ്ങൾ ഓരോന്നും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ കടന്നു പോയി.. ഇതിനിടയിൽ അയൽ വീട്ടിലെ സുറുമിയുമായി കൂട്ടായി. ഇവിടെ വന്നതിനു ശേഷം എനിക്ക് കിട്ടിയ ആകെ ഒരു ആശ്വാസം സുറുമി ആയിരുന്നു..

" എടി അതൊക്കെ അന്റെ തോന്നലാ.. ചില ആണുങ്ങൾക്ക് ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാൻ അറിഞ്ഞൂടാ.. ന്റെ ഇക്ക തന്നെ എന്തൊരു മസ്സില് പിടിത്തമായിരുന്നു.. ഇപ്പോൾ ദേ ഞാൻ പറയാതെ ഒരടി അനങ്ങൂല്ല.. "

സുറുമിയുടെ വാക്കുകൾ ചെറിയ രീതിയിൽ ആശ്വാസം തന്നെങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭാരം തോന്നി.പിറ്റേന്ന് ഊണൊരുക്കിയും അത്താഴമൊരുക്കിയും ഏട്ടനെയും കാത്തിരുന്നു..എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അന്ന് അർദ്ധരാത്രി നാല് കാലിലാണ് കേറി വന്നത്..

പോകെ പോകെ ഞാൻ ആ വീട്ടിലെ വെറും അടുക്കളകാരി മാത്രമായി മാറി. ഞങ്ങൾക്കിടയിലെ ദൂരം ദിനംപ്രതി കൂടി കൂടി വന്നു.ഞാനെന്നൊരാൾ ആ വീട്ടിലുണ്ടെന്ന യാതൊരു ഭാവവും രുധിയേട്ടനില്ലായിരുന്നു..

രണ്ടും കല്പിച്ചാണ് ഒരു ദിവസം അവൾ ചായയുമായി മുറിയിലേക്ക് ചെന്നത്. കുളികഴിഞ്ഞു അലമാരിയിൽ നിന്നു ഷർട്ട്‌ എടുത്ത് ഇട്ടതിനു  ശേഷം രുധിൻ എന്തെന്ന് അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി..

"രുധിയേട്ട.. ഇന്ന് മുതൽ കൂട്ടുകാരുമൊത്തു കുടിച്ചിട്ട് വരരുത് "

"ഓ...ഭാര്യയുടെ അധികാരം കാണിച്ചു വരികയാണോ "

ഒരു കളിയാക്കി

💬 Comments

View all comments