0%

Chapter Title : After Marriage 2 [kulasthree]

Author : Kambikathakal Read All Parts 421

ചിരിയോടെ അവൻ ചോദിച്ചു.

"അ.. അല്ല.. ഭാര്യയായി കണക്കാക്കാൻ ഇഷ്ടല്ലേൽ ഒരു മനുഷ്യ ജീവിയായെങ്കിലും പരിഗണിച്ചൂടെ..എല്ലാരും കുറ്റപ്പെടുത്തുവാ എന്നെ.. എന്റെ കഴിവുകേട് കൊണ്ട രുധിയേട്ടനിങ്ങനെ കുടിച്ചു വീട്ടിൽ കേറാതെ നടക്കണതെന്നു..ഇഷ്ടല്ലാരുന്നേൽ എന്തിനാ ഈ താലി എന്റെ കഴുത്തിൽ കെട്ടി തന്നെ..ഇങ്ങനെ നരകിച്ചു ജീവിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ..എന്ത് കുറവാ രുധിയേട്ടൻ എന്നിൽ കാണണെന്നു പറ ഞാൻ അത് തിരുത്താം.. ശെരിയാ നിങ്ങൾടത്രേ പഠിപ്പോ പണമോ ഒന്നും എനിക്കില്ല.അതിനു ഇത്ര വലിയ ശിക്ഷ ഞാൻ അനുഭവിക്കണോ.ഒന്ന് സ്നേഹത്തോടെ എന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്തൂടെ..ഒന്നിനും പറ്റില്ല എങ്കിൽ എന്നെ ഒന്ന് കൊന്നു താ.."

ദേഷ്യത്തോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ഒരു പൊട്ടി കരച്ചിലൂടെ അവൾ കട്ടിലിലേക്ക് ഇരുന്നു.

"വട്ടാണോ നിനക്ക്"

വിങ്ങി പൊട്ടി അത്രെയും പറഞ്ഞവളെ തീർത്തും നിസ്സാരവൽക്കരിച്ചു കൊണ്ട് അവൻ മുറിവിട്ടിറങ്ങി..അവന്റെ ബൈക്ക് ശബ്ദമുണ്ടാക്കി മുറ്റത്തുകൂടി പോകുന്നതവൾ കേട്ടു..

ഇത്രയെങ്കിലും പറയണം.. പോത്തിനോട് വേദമോതുന്നതിനു തുല്ല്യമാണെന്ന് അറിയാം. എങ്കിലും നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷിച്ചു പോവുകയാണ് ..

അടുക്കളയിൽ കുറച്ചു ജോലിയുണ്ടായിരുന്നത് തീർത്തു കൊണ്ടിരിക്കെയാണ് ബെൽ മുഴങ്ങിയത്.ഓടിച്ചെന്നു തുറന്നപ്പോൾ അത്ഭുതം തോന്നി.

രുധിയേട്ടനായിരുന്നു.. പോയിട്ട് രണ്ടു മണിക്കൂർ തികച്ചായിട്ടില്ല..വാതിലിൽ തന്നെ കയ്യും ഊന്നി എന്നെ തന്നെ തുറിച്ചു നോക്കുന്നു.. കുടിച്ചിട്ടുണ്ടെന്നു വ്യക്തം പക്ഷേ ബോധം ഉണ്ട്.

ഉള്ളിലേക്ക് കയറി വന്നവൻ പുറം കാലുകൊണ്ട് വാതിൽ തട്ടി അടച്ചു.ഇരു കയ്യും തോളിൽ പിടിച്ചു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു ഇറുകെ കെട്ടിപ്പിടിച്ചു..മദ്യത്തിന്റെ മടുപ്പിക്കുന്ന ഗന്ധം മൂലം അവൾക്കു മനം പുരട്ടാൻ തുടങ്ങി..

"വിട്ടേ രുധിയേട്ട.."

അവൾ അവന്റെ

💬 Comments

View all comments