Chapter Title : Agraharam Part 1 [Anitha]
ഒന്ന് ചിരിച്ചു അവൻ പുറത്തിറങ്ങി. അല്പം കഴിഞ്ഞു അവൻ വന്നു കാർ വന്നു പുറപ്പെട്ടോളൂ എന്ന് പറഞ്ഞു. അമ്മ എന്റെ ബാഗ് എടുത്തു നടന്നു. കൂടെ ഞാനും. ഒരു വശത്തു കൂടെ നടന്ന ശ്രീയുടെ കൈയിൽ അമ്മ കാണാതെ ഞാൻ ഒന്ന് പിടിച്ചമർത്തി എന്റെ നന്ദി അറിയിച്ചു. കാറിൽ കയറി ഡോർ അടച്ചപ്പോൾ അവൻ പറഞ്ഞു ശെരി പൊക്കോളു ഞാൻ വരാം എന്ന്. എന്റെ കണ്ണുകൾ മൗനമായി യാത്ര പറഞ്ഞു.
ഞാൻ അനിത. നാട്ടിലെ ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണികളിലൊന്ന്. അച്ഛനും അമ്മയും രണ്ടു അനിയത്തിമാരും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. ഒരു ആൺതരിക്കായി കൊതിച്ച അച്ഛനുമമ്മകും ദൈവം നൽകിയത് ഞങ്ങൾ 3 പെണ്മക്കളെ. അക്കൂട്ടത്തിൽ ദൈവം ഞങ്ങൾക്ക് കനിഞ്ഞു നൽകിയത് അതിസുന്ദരമായ വദനങ്ങളും ശരീരവും. പഴയ തറവാടും മഹിമയും കൊണ്ടു മാത്രം ഇന്ന് ജീവിക്കാൻ കഴിയില്ലല്ലോ. അല്പം ബാക്കിയുള്ള ഭൂമിയിൽ നിന്നും ലഭിക്കുന്ന കുരുമുളകും കാപ്പിയും റബ്ബറും മാത്രമാണ് വരുമാനം. റബ്ബറിന് പണിക്കൂലി കഴിഞ്ഞാൽ ഇന്ന് ലഭിക്കുന്നത് തുച്ഛം. ഞങ്ങൾ മൂവരും വളരുന്നതോടൊപ്പം വളരുന്നത് അമ്മയുടെ ആധി മാത്രം. അങ്ങിനെ ഞെങ്ങി ഞെരങ്ങിയെങ്കിലും ഞങ്ങൾ വളർന്നു. ഞാനും ശ്രീറാമും തമ്മിൽ ഒരു നല്ല സൗഹൃദവും വളർന്നു. അങ്ങിനെ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ശ്രീറാം ദുബൈക്ക് പറന്നു. അത് എന്നിൽ ഒരു നഷ്ടബോധം സൃഷ്ടിച്ചു. ശ്രീറാമിനെ കുറിച്ച് കൂടി രണ്ടു വാചകം. ഞങ്ങളുടെ സ്കൂളിലെ കണക്കു വാധ്യാരായിരുന്നു ശ്രീറാമിന്റെ അച്ഛൻ സുബ്രമണിയ അയ്യരെന്ന മണി സർ. അദ്ദേഹത്തിന്റെ ഏക മകൻ. എംകോം പാസ്സായ ശ്രീറാമിന് അങ്ങിനെ
💬 Comments
View all comments