Chapter Title : അഹം 2 [നൈമ]
പോണമെങ്കിൽ ഉപയോഗിക്കാം. കുറച്ചു അങ്ങ് മാറി ഒരു ഹോട്ടൽ ഉണ്ട് .ഹരിക്ക് പിടിക്കോ എന്നറിയില്ല , ഒരു നാടൻ ഹോട്ടൽ ആണ് . പിന്നെ നല്ലതു വല്ലതും വേണേൽ ടൗണിൽ പോണം ." ജോണി ചേട്ടൻ തല ചൊറിഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു " ഹരി , കാര്യം ശരിയാ എനിക്ക് ഒരു കമ്മീഷൻ ഒക്കെ കിട്ടുന്ന കൊണ്ടാ ഞാൻ ഇതിനു നിൽക്കുന്നത് .പക്ഷെ മോൻ എന്നെ വെറും ഒരു ബ്രോക്കർ ആയി മാത്രം കാണരുത് .എനിക്കത് വിഷമമാ " ജോണി ചേട്ടൻ ഒന്ന് നിർത്തി .ഞാൻ ഒന്നും തിരിച്ചു മിണ്ടിയില്ല .
"രാത്രിയിലേക്ക് ഭക്ഷണം വേണേൽ ഞാൻ'വീട്ടിൽ നിന്ന് ..."
"വേണ്ട ചേട്ടാ ഞാൻ മാനേജ് ചെയ്തോളാം " ഞാൻ ജോണി ചേട്ടനെ യാത്രയാക്കി.
ജോണി ചേട്ടനെ ഒഴികെ ആരെയും പരിചയമില്ലാത്ത സ്ഥലത്തു ഞാൻ ആ ദിവസം കഴിഞ്ഞു കൂട്ടി .പുള്ളി പറഞ്ഞത് പോലെ പുള്ളിയുടെ ഒരു സുഹൃത്ത് ഒരു R X 100 ബൈക്ക് താൽക്കാലിക ആവശ്യത്തിനായി എന്നെ ഏൽപ്പിച്ചു പോയി .രാത്രി തൊട്ടടുത്തുള്ള ഹോട്ടൽ വരെ പോയി നോക്കിയെങ്കിലും മനസിന് പിടിക്കുന്ന ഒന്നും അവിടെന്ന് കിട്ടിയില്ല .പുതിയ സ്ഥലമായതുകൊണ്ടാവും ഉറങ്ങാൻ തീരെ വൈകിയിരുന്നു .അമലയെ ഒന്ന് മെസ്സേജ് ചെയ്താലോ എന്ന് വിചാരിച്ചെങ്കിലും എന്തോ വേണ്ടെന്ന് വച്ചു .
പിറ്റേന്ന് ഉറക്കമുണർന്നു ഒന്ന് ഫ്രഷായി കഴിക്കാൻ കൊള്ളാവുന്ന ഏതേലും ഹോട്ടൽ നോക്കണമെന്ന് വിചാരിച്ചു വാതിൽ തുറന്നതും മുന്നിൽ ഒരു തൂക്കു പാത്രവുമായി നിൽക്കുന്ന പാത്തുവിനെ കണ്ടു .
"എനിക്ക് ആളറിയാതെ പറ്റി പോയതാ ...ഇങ്ങള്
💬 Comments
View all comments