Chapter Title : അഹം 3 [നൈമ]
അഹം 3
Aham Part 3 | Author : Naima
[ Previous Part ] [ www.kkstories.com]
വില്ലേജ് ഓഫീസറെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി .അതെ , അയാള് തന്നെ. ദൈവമേ ഏത് സമയത്താണോ അന്ന് അയാളെ കയറി തെറി വിളിക്കാൻ തോന്നിയത് .
"ബിജു സാറേ...ഇതാ ഞാൻ പറഞ്ഞ ഹരി " ജോണി ചേട്ടൻ പുള്ളിയോട് എന്നെ നോക്കികൊണ്ട് പറഞ്ഞു .
"ആഹ് ...ഹരി ...ഇരിക്ക് ഇരിക്ക് " പുള്ളി ഞങ്ങളെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു .ശേഷം മുന്നിലിരിക്കുന്ന ഫയൽ മറിച്ചു നോക്കികൊണ്ട് എന്തൊക്കെയോ കുത്തി കുറിക്കുകയാണ് .
എന്നെ കണ്ടിട്ട് അയാൾക്ക് ഭാവ മാറ്റം ഒന്നും തന്നെയില്ല .എന്നെ ഇനി മനസിലായില്ലേ ? അങ്ങനെ വരാൻ വഴിയില്ലല്ലോ ...രണ്ടു ദിവസമല്ലേ ആയുള്ളൂ .ഞാൻ ജോണി ചേട്ടനോടൊപ്പം മുന്നിലെ കസേരയിൽ ഇരുന്നു .മുന്നിൽ , ഡെസ്കിൽ ബിജു ജോസഫ് എന്ന നെയിം ബോർഡ് .ഒരു നാൽപതു വയസ്സ് തോന്നിക്കുന്ന കട്ടി മീശയുള്ള അൽപ്പം മുടി നരച്ച നിസ്സംഗ ഭാവത്തോടെ ഇരിക്കുന്ന ബിജു സാറിനെ ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി .അയാൾ എന്നെ ഗൗനിക്കുന്നു പോലുമില്ല .
"ഹാ ജോണി ..ഈ പയ്യന്റെ അച്ഛന്റെ പറമ്പിന്റെ കരമടച്ച രസീത് അല്ലെ ?" ഇടയ്ക്ക് തല ഉയർത്തി നോക്കാതെ ബിജു സാർ ചോദിച്ചു .
"അതെ സാറേ .."
"കച്ചോടം ആവാറായോ " ബിജു സാർ വീണ്ടും ഫയൽ മറിച്ചുകൊണ്ടേയിരുന്നു
"ഉവ്വ് ...നമ്മുടെ അവറാച്ചൻ സാർ എടുത്തോളാം എന്ന് പറഞ്ഞിട്ടുണ്ട് .ഈ പേപ്പർ കൂടി കിട്ടിയിരുന്നേൽ " മറുപടിയെല്ലാം ജോണി ചേട്ടൻ തന്നെയാണ് പറഞ്ഞത് .
"പിന്നെന്തിനാ വൈകിപ്പിക്കുന്നേ ? അപേക്ഷ വച്ചിട്ടില്ലേ ? നാളെ തന്നെ രസീത് തന്നേക്കാം ..കച്ചോടം ഉഷാറാവട്ടെ " ബിജു സാർ എന്നെയും ജോണി ചേട്ടനെയും മാറി മാറി നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു .
എനിക്ക് വിശ്വസിക്കാനായില്ല .ജോണി ചേട്ടൻ ആവട്ടെ സന്തോഷം കൊണ്ട് ചിരിച്ചു "സാറേ ...ഹരി കാണേണ്ട പോലെ കണ്ടോളാം എന്ന് പറഞ്ഞിട്ടുണ്ട് ..അല്ലെ ഹരി ?" ജോണി ചേട്ടൻ എന്നെ നോക്കികൊണ്ട് ചോദിച്ചു . ഞാൻ അതെ എന്ന് തലയാട്ടി .അപ്പോളും എന്റെ ഹൃദയമിടിപ്പ് നേരെയായിട്ടുണ്ടായിരുന്നില്ല .
"അയ്യേ ഈ ചെറിയ കേസിനൊക്കെ അതിന്റെ ആവശ്യമൊന്നുമില്ലടോ ജോണി "ബിജു സാറ് ഫയൽ മടക്കി വച്ചുകൊണ്ട് ഞങ്ങളെ
💬 Comments
View all comments