Chapter Title : അഹം 3 [നൈമ]
അതേലോ അവൾ തന്നെ ആണല്ലോ .
"ഹി ഹി ...പറ ഹരി ..എനിക്ക് ഓർമക്കുറവ് ഒന്നുമില്ല ...എന്ത്യേ ഇത്രയും ദിവസമായിട്ടും ഒരു മെസ്സേജ് പോലും ഉണ്ടായിരുന്നില്ലല്ലോ”
“എഡോ അത് പിന്നെ ...തന്നെ ബുദ്ധിമുട്ടിക്കണ്ടാന്നു വച്ചിട്ട്” ഞാൻ ഒന്ന് മടിച്ചുകൊണ്ട് പറഞ്ഞു
“ആഹാ ..അങ്ങനെയാണെങ്കിൽ ഇപ്പൊ എന്തിനാ വിളിച്ചത് മാഷേ ?”
“അത് പിന്നെ തനിക്ക് ബുദ്ധിമുട്ട് ഇല്ലേൽ ഒരു ഹെല്പ് “
“ബുദ്ധിമുട്ടൊക്കെ തന്നെയാ ...ഹാ എന്നാലും നോക്കാം ...ഹിഹി ..താൻ പറയടോ”അമല ഒരു ചെറു ചിരിയോടെ പറഞ്ഞു
ഞാൻ അമലയോടു ഇതുവരെ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു .അന്ന് റെയിൽവേ സ്റ്റേഷനിൽ കണ്ട അതേയാള് തന്നെയാണ് ഇവിടത്തെ വില്ലേജ് ഓഫീസർ എന്ന ട്വിസ്റ്റ് അവളെയും സർപ്രൈസ് ആക്കി .
"ഹരി പേടിക്കണ്ട ...ഞാൻ പാപ്പയോടു പറയാം . പക്ഷെ പപ്പാ ഇപ്പോൾ കോയമ്പത്തൂർ പോയേക്കുവാ കുറച്ചു ബിസിനെസ്സ് കാര്യത്തിന് “ കുറച്ചു നേരം എന്തോ ചിന്തിച്ച ശേഷം അമല തുടർന്നു “....ഹ്മ്മ് ...ഞാൻ നോക്കട്ടെ പപ്പയ്യെ കൊണ്ട് ആരെയെങ്കിലും ഒന്ന് കണക്ട് ചെയ്യാൻ പറ്റുമോ എന്ന് .”
“താങ്ക്സ് എ ലോട്ട് അമല “
“ഉവ്വേ വരവ് വച്ചു” അവൾ ഒന്ന് ചിരിച്ചു
കുറച്ചു നേരം കൂടി അമലയോടു സംസാരിച്ച ശേഷമാണ് ഫോൺ വച്ചതു .അവളിപ്പോൾ ചെന്നൈയിലാണെന്നും അടുത്ത വീക്കെൻഡ് നാട്ടിൽ വരുന്നുണ്ടെന്നും പറഞ്ഞു .
വൈകീട്ട് പതിവിനു വിപരീതമായി റംലയ്ക്ക് പകരം പാത്തുവാണ് ഭക്ഷണവുമായി വന്നത് .ഇന്നലെ അവൾക്ക് എന്നെയും റംലയെയും നല്ല സംശമുണ്ടായതാണ് .കുറച്ചു കഴിഞ്ഞു റംല എന്നെ ഫോൺ വിളിച്ചു .പാത്തുന് കൂടുതൽ
💬 Comments
View all comments