Chapter Title : അഹം [നൈമ]
. ഞാൻ മ്മ്ച്ചും എന്ന് തോള് അനക്കി . അവളുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രം . അമല പ്രായത്തിന്റെ പക്വതയും ധൈര്യവും ഉള്ള ഒരു പെൺകുട്ടിയെയാണ് ശരീരഭാഷയിൽ നിന്ന് എനിക്ക് മനസിലായത് . എൽന ആവട്ടെ ഒരു കാന്താരി ആണെന്ന് തോന്നുന്നു.
റെയിൽവേ സ്റ്റേഷനിലെ അന്നൗൺസ്‌മെന്റ് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് . ആദ്യം മൊത്തത്തിൽ കിളി പോയിരിക്കുകയായിരുന്നു . പത്തങ്ങാടി കഴിഞ്ഞോ? സമയം എത്രയായി ? രാത്രിയുടെ വെളിച്ചം ജനലിലൂടെ അകത്തേക്ക് വരുന്നുണ്ട് . ജോസപ്പേട്ടൻ നല്ല ഉറക്കമാണ് .എതിരെ ഉള്ള സൈഡ് ലോവർ വിന്ഡോ സീറ്റിൽ മേരി ചേച്ചിയും .
ഫോണെടുത്തു ട്രാക്ക് മൈ ട്രെയിൻ നോക്കിയപ്പോൾ പത്തങ്ങാടി എത്തിയിട്ടില്ല എന്ന് മാത്രമല്ല മണിക്കൂറുകൾ വൈകിയേക്കും എന്ന കാര്യവും മനസിലായി . മാങ്ങാത്തൊലി , തുടക്കം തന്നെ വെള്ളികെട്ടാണല്ലോ .ഞാൻ വീണ്ടും സീറ്റിലേക്ക് കിടന്നു .അമലയെയും എൽനയെയും അടുത്തെങ്ങും കാണുന്നില്ല .ഭക്ഷണം വല്ലതും വാങ്ങാൻ പോയി കാണും .
കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നല്ലാതെ ഉറക്കം വന്നില്ല . ജോസപ്പേട്ടൻ ഒഴിച്ച് തന്നത് നല്ല ചാത്തൻ സാധനമായതുകൊണ്ടാവണം കെട്ട് നന്നേ ഇറങ്ങി.പക്ഷെ ചെറുതായി തല വേദന തുടങ്ങീട്ടുണ്ട് .ഒരു പെഗ് കൂടി കിട്ടിയിരുന്നേൽ കൊള്ളാമായിരുന്നു എന്ന് തോന്നിപോയി .ചെറുതായി വെള്ള തുള്ളികൾ മുഖത്തേക്കടിച്ചപ്പോളാണ് പുറത്തു നല്ല മഴയാണ് എന്ന് തിരിച്ചറിഞ്ഞത് .
വേഗം എഴുന്നേറ്റ് എന്റെ ഭാഗത്തെ ജനാലകൾ അടച്ചു .ജോസപ്പേട്ടനും മേരി ചേച്ചിയും മത്സരിച്ചു കൂർക്കം വലിയാണ് .മഴ തുള്ളികൾ അകത്തേക്കടിച്ചു കയറിയിട്ടും മേരി ചേച്ചിക്കുണ്ടോ കുലുക്കം !
💬 Comments
View all comments