Chapter Title : അഹം [നൈമ]
ഞങ്ങളുടെ ട്രെയിൻ പോലെ പിടിച്ചിട്ടെക്കുന്ന ട്രെയിൻ അല്ലാർന്നു എന്ന് .ഇത് എന്തോ അറ്റകുറ്റ പണിക്കോ അല്ലേൽ ഓട്ടം കഴിഞ്ഞോ കിടക്കുന്ന ട്രെയിൻ ആണ് . ഞാൻ നടന്നു നടന്നു ബോഗികൾ കഴിഞ്ഞിട്ടും അവളുടെ ഒരു പൊടി പോലുമില്ല .
ഉള്ളിലെന്തോ ഭയം എനിക്ക് വന്നു .അവളെയെങ്ങും കാണാൻ ഇല്ല.ഇനി ഞാൻ പറ്റായി സ്വപ്നം കണ്ടതാണോ അതോ എനിക്ക് ആള് മാറി പോയോ. ആകെ ആശങ്കയോടെ ഞാൻ നടക്കവേ തൊട്ട് അടുത്ത ബോഗിയിൽ നിന്ന് അമലയുടെയും എൽനയുടെയും കളി ചിരികൾ കേൾക്കാം. ഹാവു അപ്പൊ എനിക്ക് വട്ടായതല്ല . ഞാൻ അടുത്തേക്ക് ചെന്നതും രണ്ടാളും ഓരോ ഗ്ലാസ് വായിലേക്ക് വലിക്കുകയാണ് .
അമ്പടി കള്ളികളെ രണ്ടും കൂടി വന്നിരുന്നു നല്ല വെള്ളമടിയാണ് "ചീയേർസ് " ഞാൻ പെട്ടെന്ന് കയറി ചെന്ന് പറഞ്ഞു .
എന്നെ പെട്ടെന്ന് കണ്ടതും രണ്ട് കളികളും ഒന്ന് ഞെട്ടി ഇളിച്ചു .
"ആഹാ എല്ലാ സെറ്റപ്പും ഉണ്ടല്ലോ , സോഡാ , വെള്ളം , ടചിങ്‌സായി ബിരിയാണി , പിന്നെ സാധനം ഏതാ , ആഹാ മാജിക് മൊമെന്റ്‌സ് " ഞാൻ കുപ്പി പൊക്കി പേര് നോക്കി പറഞ്ഞു
പാവങ്ങൾ രണ്ടും ഇളി കോട്ടി എന്നെയും അവർ പരസ്പരവും നോക്കി ഇളിച്ചു .
"അത് പിന്നെ ചേട്ടാ വിശന്നപ്പോ..മഴ ...ബിരിയാണി..ദാഹിച്ചപ്പോ .."
"ഹ്മ്മ് ...ഹ്മ്മ് ..ദാഹിച്ചപ്പോ വോഡ്ക ?" ഞാൻ അമലയെ നോക്കി ചോദിച്ചു
"അല്ല ബാഗിൽ വെള്ളമാണെന്നു വച്ച് ഒരു കുപ്പി എടുത്തപ്പോ ...ഇവിടെ വന്നപ്പോ ..."അമല കിടന്നു കഷ്ടപ്പെട്ടു
ഞാൻ അമലയുടെ
💬 Comments
View all comments