Chapter Title : അഹം [നൈമ]
പുള്ളി ട്രെയിനിന്റെ ഇട നാഴിയിലൂടെ മുന്നോട്ടും പിന്നോട്ടും നോക്കി പെട്ടെന്നൊരു ഗ്ലാസ് ബാഗിൽ നിന്നെടുത്തു സാധനം മിക്സ് ചെയ്തു.
"അപ്പാ" അങ്ങേരുടെ മകൾ അങ്ങേരെ നോക്കി കണ്ണുരുട്ടി . കൂടെ ഭാര്യയും
"മ്മ്ടെ പയ്യനാ" അവരെ നോക്കി അങ്ങേരു പറഞ്ഞുകൊണ്ട് ഗ്ലാസ് എനിക്ക് നീട്ടി
"ഉവ്വാ " എന്ന് പറഞ്ഞു തലയാട്ടികൊണ്ട് അങ്ങേരുടെ ഭാര്യ പുറത്തേക്ക് നോക്കിയുള്ളൂ . അതികം നിന്ന് ചമ്മാതെ ഒറ്റ വലിക്ക് ഞാൻ സാധനം അകത്താക്കി .
"എന്തൂട്ട് വലിയാടാ. നീ മ്മടെ ആളു തന്നാണല്ലേ " ഒറ്റ വലിക്ക് സാധനം കാലിയാക്കിയ എന്നെ നോക്കി ജോസപ്പ് ചേട്ടൻ ചോദിച്ചു . ഹമ്പട കേമാ എന്ന മട്ടിൽ ജോസപ്പ് ചേട്ടന്റെ മോളും എന്നെ നോക്കി .
"അത് പിന്നെ കുറച്ചു ടെൻഷനിൽ " ഞാൻ വായ തുടച്ചുകൊണ്ട് ഇളിച്ചു നിന്ന്
"ഉവ്വാ " എന്ന് പറഞ്ഞുകൊണ്ട് ജോസപ്പ് ചേട്ടന്റെ മകൾ തലയാട്ടി .
"ഇത് മേരി, ഭാര്യയെ ചൂണ്ടി കാണിച്ചു ജോസപ്പ് ചേട്ടൻ പറഞ്ഞു . ഇത് ഞങ്ങട എൽന - മകളെ ചൂണ്ടി കാണിച്ചു പറഞ്ഞു .
"ഇത് മ്മടെ ഹരി കുട്ടൻ " എന്നെ അവർക്ക് ചൂണ്ടി കാണിച്ചു കൊണ്ട് ജോസപ്പേട്ടൻ ഒരു പെഗ് വലിച്ചു.
"അപ്പാ മതീട്ടോ , ഇന്ന് കുറെ ആയെ " എൽന മുഖം കോട്ടി .
"ഇല്ലെടി മോളെ അപ്പൻ ഫുൾ സ്ട്രോങ്ങാ"
"ഉവ്വാ അപ്പൻ എന്നെ അമലേച്ചിയുടെ മുന്നിൽ കൂടി നാണം കെടുത്തോ " എൽന ചുണ്ട് കൂർപ്പിച്ചു
"പിന്നെ അമല കൊച് എന്നെ ആദ്യമായി കാണല്ലേ " ജോസപ്പേട്ടൻ ഒരു പെഗ് കൂടി വലിച്ചു .
"അങ്ങനെ പറഞ്ഞു കൊടുക്ക് അപ്പാ " എന്നും പറഞ്ഞു മറ്റൊരു തരുണീമണി പെട്ടെന്ന് ഞങ്ങൾക്ക് ഇടയിലൂടെ അകത്തേക്ക് വന്ന് എന്റെ ഓപ്പോസിറ്റായി അവരുടെ സീറ്റിന്റെ ഒരറ്റത്ത് ഇരുന്നു .
"ഈ എൽന ചുമ്മാ ഫോര്മാലിറ്റി കാണിക്കല്ലേ അപ്പാ . അപ്പൻ ധൈര്യമായി കാച്ചിക്കോ" അമല ജോസപ്പേട്ടനോട് പറഞ്ഞു .
"പിന്നല്ല. ന്തൂട്ട് ഇപ്പൊ പ്രശ്നം "
💬 Comments
View all comments