0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3K

പോവാൻ .

"നീ പോവുന്നത് വല്ലവരും വച്ച് നീട്ടുന്ന ഔദാര്യം വാങ്ങിക്കാൻ അല്ല . നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം നേടിയെടുക്കാനാ . നിനക്ക് മാത്രമാണ് അത് അവകാശപ്പെട്ടത് .ബാക്കി ഉള്ളവർ അതിന്റെ പങ്ക് പറ്റുന്നുണ്ടൽ അത് നീയായിട്ട് അവർക്ക് വച്ച് നീട്ടുന്ന ഔദാര്യമായിരിക്കണം " ട്രെയിൻ കയറും മുന്നേ എന്റെ കൈ പിടിച്ചു 'അമ്മ പറഞ്ഞത് എന്റെ ചെവികളിൽ ഇരച്ചു കയറി.

ട്രെയിനിലിരിക്കുന്ന സമയം ഉടനീളം എനിക്ക് വല്ലാത്ത സമ്മർദ്ദവും ആശങ്കയും ഉടലെടുക്കാൻ തുടങ്ങിയിരുന്നു . പഠന സമയത്ത് കുറച്ചു നാൾ ബാംഗ്ലൂർ നിന്നിട്ടുണ്ട് എന്നല്ലാതെ കേരളത്തിലെ എന്റെ നാടല്ലാതെ മറ്റു സ്ഥലങ്ങളിൽ അതികം സഞ്ചരിച്ചു എനിക്ക് ശീലമില്ലായിരുന്നു . അങ്ങനെയുള്ള ഞാൻ പത്തങ്ങാടി പോലെ ഉള്ള ഒരു കുഗ്രാമത്തിൽ ചെന്നു എനിക്ക് വശമില്ലാത്ത ഭൂമി കച്ചവടവും ചെയ്യുക എന്ന് പറഞ്ഞാൽ . ആകെ ഒരു ആവലാതി .

എന്റെ സീറ്റിനു എതിർ വശത്തു ഒരു അമ്മയും ഇരുപതു വയസ്സ് തോന്നുന്ന ഒരു മകളുമുണ്ട് . ഇരുവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്തേലും സംസാരിച്ചു ഇരിക്കാനുള്ള മാനസിക അവസ്ഥ അല്ലാത്തതുകൊണ്ട് തന്നെ ഞാൻ ട്രെയിനിന്റെ വാതിലിനരികിലേക്ക് നടന്നു .കുറച്ചു നേരം കാറ്റും കൊണ്ട് കാഴ്ചകൾ കണ്ടിരിക്കാം .

"അതികം അങ്ങട്ട് നിക്കണ്ടാട്ടൊ , ഒന്ന് ലേശം അകത്തേക്ക് കയറി നിന്നോട്ടാ " പുറകിൽ നിന്ന് ഒരു മധ്യവയ്സകനായ ചേട്ടൻ എന്നോട് പറഞ്ഞു .

ശരിയാ ട്രെയിൻ ചൂളമടിച്ചുകൊണ്ട് അലറി പായുകയാണ് . പുറത്തു നല്ല ചാറ്റൽ മഴയും .ഞാൻ ഒന്ന് അദ്ദേഹത്തെ

💬 Comments

View all comments