Chapter Title : അഹം [നൈമ]
"അങ്ങനെ പറഞ്ഞു കൊടുക്ക് അപ്പാ " എന്നും പറഞ്ഞു മറ്റൊരു തരുണീമണി പെട്ടെന്ന് ഞങ്ങൾക്ക് ഇടയിലൂടെ അകത്തേക്ക് വന്ന് എന്റെ ഓപ്പോസിറ്റായി അവരുടെ സീറ്റിന്റെ ഒരറ്റത്ത് ഇരുന്നു .
"ഈ എൽന ചുമ്മാ ഫോര്മാലിറ്റി കാണിക്കല്ലേ അപ്പാ . അപ്പൻ ധൈര്യമായി കാച്ചിക്കോ" അമല ജോസപ്പേട്ടനോട് പറഞ്ഞു .
"പിന്നല്ല. ന്തൂട്ട് ഇപ്പൊ പ്രശ്നം " ജോസപ്പേട്ടൻ ഒന്ന് ഒഴിച്ച് എനിക്ക് തന്നു . പുതിയ പെൺകുട്ടിയായ അമലയെ നോക്കി ഇളിച്ചോണ്ട് ഞാൻ ഗ്ലാസ് കൈയിൽ പിടിച്ചു ഇരുന്നു.
"അത് അമല , എൽനയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാ" ജോസപ്പേട്ടന്റെ ഭാര്യ മേരി ചേച്ചി എന്നെ നോക്കി പറഞ്ഞു .
"ഹൈ " അമല എന്നെ നോക്കി പറഞ്ഞു
"ഹൈ " ഞാൻ ഒരു ചമ്മലോടെ കൈയിൽ ഗ്ലാസും പിടിച്ചു പറഞ്ഞു .
"ഹ്മ്മ് നടക്കട്ടെ നടക്കട്ടെ " അമല ഒന്ന് ചിരിച്ചു
ഹി ഹി എന്നൊരു മണ്ടൻ ചിരിയോടെ ഞാൻ ഒറ്റ വലിക്ക് രണ്ടാമത്തെ പെഗ്ഗും അകത്താക്കി .
"എങ്ങനിണ്ട് ഹരി കുട്ടാ മ്മ്‌ടെ സാധനം " ജോസപ്പേട്ടൻ ടച്ചിങ്‌സ് എനിക്ക് തരവേ ചോദിച്ചു
"നല്ല ചാത്തൻ സാധനം " ഞാൻ ടൗച്ചിങ്‌സ് കൊറിച്ചൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു . അത് കേട്ടതും ജോസപ്പേട്ടന്റെ ഭാര്യയേയും എൽനയും അമലയും ഒന്ന് പൊട്ടി ചിരിച്ചു
"അപ്പന് ഇതിന്റെ വല്ല ആവശ്യമുണ്ടാ " എൽന ചിരിച്ചുകൊണ്ട് ജോസപ്പേട്ടനെ നോക്കി .
"ന്തൂട്ടടി , ഹരി കുട്ടൻ ഒരു ജോക്ക് പറഞ്ഞതല്ലേ. അല്ല ഹരി നീ എവിടേക്കാ ?"
"പത്തങ്ങാടി
💬 Comments
View all comments