Chapter Title : അഹം [നൈമ]
"
"ആഹാ പത്തങ്ങാടിയാ സ്ഥലം. മ്മ്ട അമല കൊച്ചു പത്തങ്ങാടിയാ "
"പത്തങ്ങാടി അല്ല അപ്പ, അതിന്റെ അടുത്ത സ്റ്റോപ്പാ ഞാൻ "അമല തിരുത്തി ." ഇയാള് പത്തങ്ങാടി എവിടാ എനിക്ക് അവിടെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് "
"ഇല്ലാ , എന്റെ നാട് അവിടല്ല . അവിടെ ഒരു ആവശ്യത്തിന് പോവാ "
"ന്ത്ട്ടാ ഇപ്പൊ വിശേഷം ?" ജോസപ്പേട്ടൻ വിടാൻ ഭാവമില്ല
"അപ്പാ " ജോസപ്പേട്ടന്റെ കുത്തി കുത്തിയുള്ള ചോദ്യത്തിൽ സഹികെട്ട് എൽന ഒന്ന് മൂളി
"എന്റെ മോളെ ഇത് മ്മ്ടെ ഹരിയല്ലേ . ന്തൂട്ടാ ഇപ്പൊ മ്മ്ള് അറിയാൻ പാടില്ലാത്ത ഒരു കാര്യം "
"ഒരു സ്ഥല കച്ചവടത്തിന് പൂവാ" ഞാൻ എൽനയെയും ജോസപ്പേട്ടനെയും നോക്കി പറഞ്ഞു
"ആഹാ , അപ്പൊ നിനക്ക് സ്ഥലത്തിന്റെ ഇടപാടാ ? കൊള്ളാം "
"പത്തങ്ങാടിലോ ? സ്ഥലത്തിന്റെ ബിസിനസ്സോ ?" അമല സംശയ ഭാവേനെ പറഞ്ഞു .
"അല്ല എനിക്ക് ബിസിനസ് ഒന്നുമല്ല .ഇത് വേറെ ഒരു " ഞാൻ കൂടുതൽ പറയാൻ താല്പര്യം ഇല്ലാത്തോണം നിർത്തി .
"ആഹ് അതാ ഞാനും വിചാരിച്ചു അവിടെ സ്ഥല കച്ചോടം ചെയ്യാൻ മാത്രം ഡിമാൻഡ് ഉള്ള സ്ഥലമല്ല . ഒരു തനി ഗ്രാമമാ "അമല എന്നോട് പറഞ്ഞു
"ശരിയാണല്ലോ , ന്ത്ട്ടാ ഹരി ഇപ്പൊ നിനക്ക് ആ കാട്ടു മൂക്കില് സ്ഥലത്തിന്റെ ഇടപാട് " എന്നും ചോദിച്ചു ജോസപ്പേട്ടൻ ഒന്നൂടെ വലിച്ചു .
"ഈ അപ്പൻ , ചെന്നൈയിൽ നിന്ന് കയറിയപ്പോ മുതൽ കൂടിയാ. എന്തിനാ ഇങ്ങനെ
💬 Comments
View all comments