0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3K

കുത്തി ചോദിക്കണേ ആ ചേട്ടന് പറയാൻ താല്പര്യം ഇല്ലന്ന് മനസിലായില്ലേ " എൽന ഒന്ന് കടുപ്പിച്ചു

"ഏയ് അങ്ങനെ പറയാൻ പറ്റാത്ത കാര്യമൊന്നും ഇല്ല എൽനാ . നിങ്ങള് ചെന്നൈയിൽ നിന്നാണോ ?"

"മ്മ്ളു തൃശ്ശൂര് . എൽനയെ ചെന്നൈയിൽ കോളേജ് ചേർക്കാൻ പോയതാ . ഡിഗ്രി അവിടെ തന്നെ ആർന്നു . ഇപ്പൊ പിജിക്ക് ." ജോസപ്പേട്ടൻ എന്നോട് പറഞ്ഞു .

"അമല മോള് എൽനയുടെ സീനിയർ ആയിരുന്നു കോളേജിൽ .ഇപ്പൊ ചെന്നൈ തന്നെ ജോലി. രണ്ടു പേരും ഒരു ഹോസ്റ്റലിലാ . ഞങ്ങളുണ്ട് എന്ന് പറഞ്ഞപ്പോ രണ്ടൂസം നാട്ടിലേക്ക് പോന്നു. " മേരി ചേച്ചി ചേർത്തു .

"ഞാൻ ബാംഗ്ലൂർ ആർന്നു പഠിച്ചത് " ഞാൻ അവരെ നോക്കി പറഞ്ഞു

"ആഹാ " അമലയും എൽനയും ഒന്ന് ചിരിച്ചു .

"പഠിച്ചിറങ്ങിയിട്ട് കുറച്ചായാട്ടോ "

"മോന് എത്ര വയസ്സായി " മേരി ചേച്ചി ചോദിച്ചു

"ഇപ്പൊ 27 "

"അപ്പൊ ന്ത്ട്ടാടാ സഥലത്തിന്റെ പരിപാടി ?" ജോസപ്പേട്ടൻ വീണ്ടും ചോദിച്ചു

"അയ്യോ എന്റെ അപ്പാ " എൽന തലയ്ക്ക് കൈ വച്ചു

"ഹി ഹി ...ഏയ് അത് വലിയ കാര്യമൊന്നുമല്ലന്നെ . എന്റെ അച്ഛൻ അവിടെ കുറച്ചു സഥലം വാങ്ങിയിട്ടുണ്ടുണ്ടാര്നു. അതിന്റെ ഒരു കച്ചവടമാ "

"അപ്പൊ മോന്റെ അച്ഛന്റെ നാട് അവിടാല്ലെ ?" ജോസപ്പേട്ടൻ കാര്യം മനസിലായി എന്നോണം തലയാട്ടി

"അല്ല ...,അച്ഛന്റെ നാടല്ല ..."ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പെട്ടെന്ന് എന്റെ മൗനത്തിൽ എന്തോ പ്രശ്നമുണ്ടെന്നോണം എല്ലാരും എന്നെ

💬 Comments

View all comments