0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.2K

ബസിൽ അല്ല നല്ല പ്രൗഢിയോടെ  കാറിൽ തന്നെയാണ് ചെന്നിറങ്ങേണ്ടത്,ഞാൻ മനസ്സിൽ പറഞ്ഞു .

കുറച്ചു നേരത്തിനകം ജോണി ചേട്ടൻ വന്നു .സ്റ്റേഷനിന്റെ മുന്നിൽ നിന്ന എന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി .കൊള്ളാം
എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നുണ്ട് .ഞാൻ ഒരു തല കനത്തോടെ കൂടുതൽ വിശേഷം പറയാതെ "എവിടെയാ വണ്ടി" എന്ന് മാത്രം ചോദിച്ചുള്ളൂ.

ടാക്സി ആണേൽ ഒരു കുറവാ .നല്ല ഏതേലും ബ്രാൻഡ് പ്രൈവറ്റ് വാഹനം അടുത്ത് കിടപ്പുണ്ടോ എന്ന് ഞാൻ ചുറ്റിനും നോക്കി .

ജോണി ചേട്ടൻ എന്നെയും കൊണ്ട് സ്റ്റേഷനിന്റെ ഒരു വശത്തേക്ക് നടന്നു .എന്നിട്ട് ഒരു മഞ്ഞ കവർ എനിക്ക് തന്നു ."ഇട്ടോ അല്ലേൽ നനയും .ആദ്യം ബാഗ് തൂക്കാൻ മറക്കണ്ട " ഇടാനോ ഞാൻ അന്തം വിട്ടു നിന്നു .ഒരു നൂറു രൂപ റെയിൻ കോട്ട്.

"അല്ല കോട്ടൊക്കെ എന്തിനാ ?" ഞാൻ വിക്കി വിക്കി ചോദിച്ചു

"അല്ലേൽ നനയൂലെ മോനെ നല്ല മഴയല്ലേ "ജോണി ചേട്ടൻ രെജിസ്ട്രേഷൻ ഇല്ലാത്ത ഒരു ഇലക്ട്രിക്ക് സ്കൂട്ടറിനു മുകളിൽ കിടന്ന നനഞ്ഞ ഒരു പീറ കോട്ടെടുത്തിട്ടു .ഇതിപ്പോ ഇട്ടിട്ട് എന്ത് കോപ്പിനാ ഞാൻ മനസ്സിൽ വിചാരിച്ചു .

"ഇതാണോ ചേട്ടൻ പറഞ്ഞ വണ്ടി " ഞാൻ ആ ആവതിയില്ലാത്ത സ്കൂട്ടർ നോക്കി ചോദിച്ചു

"അതെ ...മോന്റെ നോട്ടം കണ്ടപ്പോളേ എനിക്ക് മനസിലായി മോന് ഇഷ്ടായെന്നു .സൂപ്പർ വണ്ടിയാ മോനെ ..ഒന്ന് ചാർജ് ചെയ്താൽ നല്ല ഓട്ടമല്ലേ!!!...പിന്നെ കയറ്റത്തിൽ ഒന്ന് ഉന്തി കൊടുക്കണം അതിപ്പോ വലിയ കാര്യമാണോ? നമ്മൾ രണ്ടു പേരില്ലേ? "വണ്ടിയുടെ മുന്നിൽ

💬 Comments

View all comments