Chapter Title : അഹമ്മദാബാദിൽ ഞങ്ങൾ 3 [VICKY AHD]
ഡീ ഡീ ഒരു മിനുട് .. നീ എന്താ 1980 ലെ വല്ല സിനിമ കഥയും പറയുകയാണോ ? ഈ കാലത്തും ഇത് പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടോ?
ആ എനിക്കറിയില്ല ഏട്ടാ . അമൽ ഒരു പാവം പയ്യനാ... അവളും അതെ ...
അതെന്താടി അമലും നിന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ...
ഛീ അത് ഇനിയും വിട്ടില്ല .. ഇനി രാത്രി കളിക്കാന് പറഞ്ഞു ഇങ്ങു വാ സെരിയാക്കി തരാം ..
ഏട്ടാ .... കേൾക്കു
ആ നീ പറ
അമൽ എന്നെ വിളിച്ചിരുന്നു. അവൻ ചോദിച്ചു തല്ക്കാലം അവർക്കു മാറി നില്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. അരുണേട്ടനോട് ഒന്ന് ചോദിക്കുമോ അവിടെ അഹമ്മദാബാദിൽ വന്നാൽ 1 മാസം താമസിക്കാൻ വല്ല റൂമും സെരിയാക്കി തരുമോ. നാട്ടിൽ നില്ക്കാൻ പറ്റുന്നില്ല പുറത്തിറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ . പൈസയൊക്കെ അവന്റെ കയ്യിൽ ഉണ്ടത്രേ ഒന്ന് രണ്ടു മാസം പിടിച്ചു നില്ക്കാൻ. അതിനകം അച്ഛനെയും ഫാമിലിയെയും ഒക്കെ പറഞ്ഞു മനസിലാക്കാം എന്നൊക്കെയാണ് അവൻ പറയുന്നത്.
അയ്യോ അതൊന്നും പറ്റില്ല .. നമ്മൾ എന്തിനാടി ഈ വള്ളിക്കെട്ടു കേസുകൾ ഒക്കെ പിടിക്കുന്നത് . അതൊക്കെ റിസ്ക് ആണ്. പ്രേമിക്കുമ്പോൾ അവനറിയില്ല അവന്റെ വീട്ടുകാരെ. ഇപ്പോൾ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു താമസിക്കാൻ ഇടമില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങിനെയാണ്. ഇങ്ങനെയുള്ളവന്മാരെ ഒക്കെ ഈ പെണ്ണുങ്ങൾ തിരഞ്ഞു പിടിച്ചു പ്രേമിക്കുന്നതെങ്ങിനെ എനിക്ക് മനസിലാകുന്നില്ല.
ഏട്ടാ അങ്ങിനെയൊന്നും പറയരുത് .. പലർക്കും ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളെ വരുന്നേ. അവർ ഒന്ന് ചോദിയ്ക്കാൻ പറഞ്ഞു. അവൻ
💬 Comments
View all comments