0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

കുട്ടികൾ ആവാം എന്ന് പറഞ്ഞപ്പോ എനിക്ക് ഓക്കേ ആയിരുന്നത്...."

"ഒരു കാര്യം നേടാൻ, മറ്റൊന്ന് നഷ്ടപ്പെടുത്തണം എന്ന് പറയുന്ന പോലെ ആയല്ലേ. പക്ഷെ ഞാൻ ഒന്ന് തീരുമാനിച്ചു...."

"എന്ത്....?"

"നമ്മുടെ ആ പഴയ വൈബ് തിരിച്ച് കൊണ്ടുവരാൻ.എന്തായാലും ഇപ്പൊ നമ്മൾ സ്റ്റേബൾ ആണ്. ഇനി എന്ത് നോക്കാൻ...."

"ഹ്മ്മ് നടന്നാ കൊള്ളാം...."

"ഓഹോ.... പിന്നെ അമ്മ വിളിച്ചിരുന്നു, ജ്യോതി പ്രെഗ്നന്റ് ആണ്...."

"അഹ് അവൾ എന്നെ വിളിച്ചിരുന്നു...."

"അമ്മക്ക് ചെറിയ പരിഭവവും ഉണ്ട്. നമ്മുടെ കാര്യത്തിൽ...."

"എന്നാ... ഞാൻ പറഞ്ഞത് വിട്. നമ്മുക്ക് ഒരു കുഞ്ഞിന് വേണ്ടി നോക്കാം...."

"വേണ്ട...."

"എഹ് വേണ്ടന്നോ....? "

"ഇപ്പൊ വേണ്ട. നീ പറഞ്ഞ പോലെ കുഞ്ഞിന് വേണ്ടി മാത്രം നമ്മള്.... അതുപോലെ കുഞ്ഞും ആയിക്കഴിഞ്ഞാൽ ഇനി ചിലപ്പോ നമ്മുടെ ആ വൈബ് ഇനി തിരിച്ച് കിട്ടിയില്ലെങ്കിലോ....?"

"അതുകൊണ്ട്....?"

"നമുക്ക് ആദ്യം ആ പഴയ ജീവനും ഐശ്വര്യവും ആവാം. എന്നിട്ട് അന്നത്തെപ്പോലെ ഉള്ള വൈബിൽ എത്തിട്ട് ബാക്കി നോക്കാം, എന്താ....?"

"സത്യം പറഞ്ഞാ എനിക്കും അതാ ആഗ്രഹം. അല്ലെങ്കിൽ ഇപ്പൊ ഉള്ള നമ്മുടെ ഈ സ്നേഹവും ചിലപ്പോ നഷ്ടമാവും...."

"ഹ്മ്മ് ദാറ്റ്സ് മൈ അച്ചുമ്മ, എന്നാ ആദ്യം പോയ്‌ കുളിച്ച് റെഡിയാവ്. നമ്മുക്ക് പുറത്ത് പോവാം...."

"എഹ് ഇപ്പോഴോ...?"

"അഹ്, എ റൊമാന്റിക് ഡേറ്റ്...."

"ഹ്മ്മ്.... ഒരു പത്ത് മിനിറ്റ്...."

അവൾ എഴുനേറ്റ് സന്തോഷത്തോടെ ചാടി തുള്ളി ബാത്റൂമിലേക്ക് ഓടി. അവളുടെ മുഖത്തെ തെളിച്ചം കണ്ട് അവന് ഉള്ള് നിറഞ്ഞു. ഫോൺ എടുത്ത് അവൻ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ടേബിൾ റിസേർവ് ചെയ്തു. കുറച്ചു നേരം കഴിഞ്ഞ് അവൾ കുളി കഴിഞ്ഞ് ഒരു തോർത്ത് ചുറ്റിക്കൊണ്ട് പുറത്തേക്ക് വന്നു.

"ചെല്ല് ഏട്ടൻ കുളിക്ക്, അപ്പോഴേക്കും ഞാൻ റെഡിയാവാം...."

"അഹ്...."

ജീവൻ എഴുനേറ്റ് ബാത്റൂമിലേക്ക് കേറി, വേഗം തന്നെ കുളിച്ച് പുറത്തിറങ്ങി. ആ സമയം ഐശ്വര്യ കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡിയാവുകയായിരുന്നു. ഒരു ബ്ലൂ ജീൻസും ബ്ലാക്ക് കുർത്തയും ആയിരുന്നു അവൾ ഇട്ടിരുന്നത്.

"ഇതാണോ ഇടുന്നെ....?"അവൻ ചോദിച്ചു.

"അഹ് നല്ലതല്ലേ....?"

"നമ്മള് ഒരു ഡേറ്റ്ന് ആണ് പോണത്, അല്ലാതെ മരണ വീട്ടിൽ അല്ല...."

"പിന്നെ എന്താ ഇടണ്ടേ...."

"സീ ഇറ്റസ് എ റൊമാന്റിക് ഡേറ്റ്, പണ്ട് നീ ഇടാറില്ലേ അതുപോലെ ഉള്ള ഡ്രസ്സ്‌ ഇട്...."

"ഹ്മ്മ് നോക്കട്ടെ, അതൊക്കെ ഇപ്പൊ ഇടാത്ത കാരണം എടുത്ത് വച്ചേക്കാ...."

💬 Comments

View all comments