Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
മതി...."
"ഓക്കേ ഡോക്ടർ, പിന്നെ.... ഡോക്ടർ നാളെയും മെട്രോയിൽ ആണോ വരുന്നേ....?"
"ആയിരിക്കില്ല, ഇന്ന് വണ്ടി കിട്ടും...."
"ഓഹ്. ഓക്കേ, എന്നാ ഞാൻ പൊക്കോട്ടെ, വാർഡ് ഡ്യൂട്ടി ഉണ്ട്...."
"അഹ് ശെരി, നാളെ കാണാം....."
"ഓക്കേ ഡോക്ടർ....."
അവൾ പുറത്തേക്ക് നടന്നു. നാളെ താൻ മെട്രോയിൽ അല്ല വരുന്നേ എന്ന് പറഞ്ഞപ്പോ അവളുടെ മുഖം മാറിയത് അവൻ ശ്രെദ്ധിച്ചു. എന്തായാലും വേറെ കുഴപ്പം ഒന്നുമില്ലാത്തത് അവന് ആശ്വാസമായി. ബാഗ് എടുത്ത് അവൻ ഇറങ്ങി. കാർ സ്റ്റേഷനിൽ ആയത് കൊണ്ട് അവൻ ഒരു ടാക്സി വിളിച്ച് സ്റ്റേഷനിൽ ചെന്ന് ഫൈൻ അടച്ച് വണ്ടി എടുത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു.
ഫ്ലാറ്റിൽ വന്ന് കയറിയപ്പോ അടുക്കളയിൽ നിന്ന് നല്ല സ്മെല് വരുന്നുണ്ടായിരുന്നു. അവൻ ബാഗ് വച്ച് നേരെ അടുക്കളയിലേക്ക് നടന്നു. ഐശ്വര്യ അടുക്കളയിൽ പാചകത്തിൽ ആയിരുന്നു. ഒരു ഗ്രെ ഷോർട്സും ബ്ലാക്ക് ടീഷർട്ടുമാണ് അവളുടെ വേഷം. ജീവൻ അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ച് ചേർന്ന് നിന്നു.
"ഇത് എന്താ സ്പെഷ്യൽ ആയിട്ട്....?"
"ചുമ്മാ, ഒരു പരീക്ഷണം. ടേസ്റ്റ് നോകിയെ...."അവൾ തവിയിൽ അവന് ടേസ്റ്റ് നോക്കാൻ കൊടുത്തു.
"ഹ്മ്മ് എന്റെ ഐഷു മോളെ തന്നെ, ഹോട്ട് ആൻഡ് സ്പൈസി...."
"ആഹാ.... താങ്ക്യു ഡോക്ടർ സാറേ.പോയി ഫ്രഷ് ആയിട്ട് വാ...."
"ഹ്മ്മ്...."
ജീവൻ റൂമിലേക്ക് നടന്നു. ഡ്രസ്സ് മാറി ബാത്റൂമിൽ കേറി കുളിച്ച് ഫ്രഷായി ഇറങ്ങി. ബോഡി ക്രീം എടുക്കാൻ ടേബിളിലേക്ക് നോക്കിയപ്പോ ഐശ്വര്യയുടെ ഫോൺ ടേബിളിൽ ഇരിക്കുന്നത് അവൻ കണ്ടു. മനസ്സിൽ ഇപ്പൊ പല പുതിയ ചിന്തകളും കിടന്ന് കളിക്കുന്നത് കൊണ്ട് അത്
💬 Comments
View all comments