0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

ശെരിക്കും പറഞ്ഞാൽ അവർ ഇപ്പോ വേണ്ട എന്ന് വച്ചതാണ്. കാര്യം ജീവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു മൾട്ടി നാഷണൽ ഹോസ്പിറ്റലിൽ ഹെഡ് ഡോക്ടർ ആയി ജോലി ചെയുക എന്നത്. ഈ കാലത്ത് മുംബൈ പോലെ ഒരു നഗരത്തിൽ ഒരു കുട്ടിയെ നല്ല രീതിയിൽ നോക്കാൻ വേണ്ട ചിലവും കാര്യങ്ങളും അതുപോലെ തന്റെ കുടുംബഭദ്രതയും കൊണ്ടാണ് താൻ ആ ഒരു പോസിക്ഷനിൽ എത്തിട്ട് മതി കുട്ടികൾ എന്ന് അവർ തീരുമാനം എടുത്തത്.അതിനായി അവൻ നല്ലപോലെ വർക്ക്‌ ചെയ്തു.

ഇന്ന് അവൻ ആ സ്വപ്നം സാക്ഷാൽകരിച്ചു. മുംബൈയിലെ പ്രസിദ്ധമായ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ അവന് ഹെഡ് ഡോക്ടർ ആയിട്ട് പോസ്റ്റിങ്ങ്‌ കിട്ടി.

ഫ്രഷ് ആയി അവൻ ബാത്റൂമിൽ നിന്ന് ഇറങ്ങി. അരയിൽ ടർക്കി കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്ന് അവൻ തന്റെ ബോഡി നോക്കി. ഇപ്പോഴും മോശം ഒന്നുമല്ല. വർക്കിന് ഇടയിലും അവൻ ഹെൽത്ത്‌ ഒക്കെ നല്ലപോലെ നോക്കുമായിരുന്നു. വയസ് മുപ്പത് കഴിഞ്ഞതിന്റെ ഒരു വട്ടവും അവന്റെ മുഖത്തിനോ ശരീരത്തിനോ ഉണ്ടായിരുന്നില്ല. ഡ്രസ്സ്‌ മാറി അവൻ ഹാളിലേക്ക് നടന്നു.

ഐശ്വര്യ അപ്പോഴേക്കും ഫുഡ് എല്ലാം എടുത്ത് വച്ചിരുന്നു.ഒരു ടീഷർട്ടും കോട്ടൺ പാന്റും ആയിരുന്നു അവളുടെ വേഷം.തിരിഞ്ഞ് നിന്ന് ഫുഡ്‌ എടുത്ത് വയ്ക്കുന്ന അവളുടെ അടുത്തേക്ക് ചെന്ന് അവൻ പിന്നിലൂടെ കെട്ടിപിടിച്ച് കഴുത്തിൽ ചുംബിച്ചു.

"അഹ് എന്താണ് പതിവ് ഇല്ലാത്ത സ്നേഹപ്രകടനം....?"അവൾ ചോദിച്ചു.

"അതെന്താടി അങ്ങനെ ഒരു ടോക്ക്....?"

"പതിവ് ഇല്ലാത്തത് ആയത്കൊണ്ട്...."

"ഓഹോ എന്നാ പതിവ് തെറ്റിക്കാം...."അവൻ ടീഷർട്ടിന് പുറത്തുകൂടെ അവളുടെ വയറിൽ അമർത്തി.

"ദേ

💬 Comments

View all comments