Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
അറിയാവുന്നതല്ലേ, ഞാൻ ആ ഒരു പൊസിഷന് വേണ്ടി ഉള്ള കാര്യങ്ങളുടെ തിരക്കിൽ അല്ലായിരുന്നു. പിന്നെ എപ്പോഴും തുടക്കത്തിലേ പോലെ തന്നെ ആവാൻ പറ്റോ...."
"ഹ്മ്മ് അത് എനിക്കും അറിയാം, പക്ഷെ എനിക്കും ഒരു മനസ്സ് ഉള്ളതല്ലേ. എന്തോ ഇപ്പൊ നമ്മൾ തമ്മിൽ പണ്ട് ഉണ്ടായിരുന്ന ആ ഒരു അടുപ്പം നഷ്ടമായ പോലെ...."
"ഏയ് ടി അങ്ങനെ ഒന്നുല്ല, പിന്നെ ജീവിതം ആവുമ്പോ ഇങ്ങനെ തിരക്ക് ഒക്കെ കാണില്ലേ...."
"ഹ്മ്മ്... അതു അറിയാ. ഏട്ടൻ രാവിലെ പോയ് കഴിഞ്ഞാ പിന്നെ ഞാൻ ഇവിടെ ഒറ്റക്,നമുക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ആ ഒരു ഏകാന്തത മാറിയേനെ...."
"ഐഷു.... നമ്മൾ അത് പണ്ടേ തീരുമാനിച്ചത് അല്ലെ. ഇപ്പോ ദാ നമ്മൾ അത്യാവശ്യം ഫിനാൻഷ്യലി സ്റ്റബിൾ ആയില്ലേ. ഇനി നമുക്ക് ഒരു കുഞ്ഞ് ആവാം...."അവൻ അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു പറഞ്ഞു.
"അതല്ല ഞാൻ പറഞ്ഞ് വരുന്നത്. നമ്മളെ കുറിച്ചാ, നമുക്ക് ഇടയിലെ ആ പണ്ടത്തെ ഒരു ആവേശം എല്ലാം ഇപ്പൊ പോയ പോലെ....."
"നി നമ്മുടെ സെക്സ് ലൈഫ് ആണോ ഉദ്ദേശിക്കുന്നെ....?"
"ഹ്മ്മ്.... ഒരു കുഞ്ഞിന് വേണ്ടി ഒരു ചടങ്ങ് തീർക്കുന്ന പോലെ അത് ചെയ്യാൻ എനിക്ക് ഇപ്പോ മാനസികമായി തന്നെ ഒരു ബുദ്ധിമുട്ട് പോലെ...."
"അപ്പൊ നി പറഞ്ഞ് വരുന്നത്, ഇതെല്ലാം എന്റെ മാത്രം കുഴപ്പം കൊണ്ടാണെന്നാണോ....?"
"ഏയ് അങ്ങനെ അല്ല ഏട്ടാ ഞാൻ.... എന്റെ ഒരു അവസ്ഥയാണ് പറഞ്ഞത്. കാശിനും പണത്തിനും അപ്പുറം ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന പലതും ഉണ്ട്. അതിൽ ഒന്നാണ് അവളുടെ മനസ്സ് മനസിലാക്കൽ...."
അതും പറഞ്ഞ് അവൾ പുതപ്പ് എടുത്ത് പുതച്ച് തിരിഞ്ഞു കിടന്നു. അവൾ അവസാനം പറഞ്ഞത് ജീവന്റെ മനസ്സിൽ പതിഞ്ഞു. തിരിച്ച് ഒന്നും പറയാൻ അവനായില്ല. ലൈറ്റ് ഓഫ് ചെയ്ത് അവനും കിടന്നു. എന്നാൽ അവന്റെ മനസ്സ് ഉറങ്ങിട്ടുണ്ടായിരുന്നില്ല. മനസ്സിൽ അവൻ അവൾ പറഞ്ഞതിന്റെ വിചാരണ നടത്തി.
ശെരിയാണ് കഴിഞ്ഞ മൂന്നാല് മാസമായിട്ട് ഞാൻ അവളുടെ കാര്യം പാടെ മറന്ന പോലെ ആയിരുന്നു. റിസർച്ച് പേപ്പർ വർക്കും അതിന്റെ പ്രെപറേഷനും അങ്ങനെ അതിൽ മാത്രമായിരുന്നു തന്റെ ശ്രേദ്ധ. അത് അല്ലാതെ നോക്കിയാലും അവൾ പറഞ്ഞ പോലെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ആ പഴയ ആവേശം ഇപ്പോൾ നഷ്ടമായ പോലെയാണ്.അവൾ പറഞ്ഞത് പോലെ സെക്സ് ലൈഫിലും. ആദ്യമൊക്കെ ഒരു ദിവസം പോലും ഞങ്ങൾ സെക്സിൽ ഏർപ്പാടാതെ
💬 Comments
View all comments