Chapter Title : അജ്ഞാതന്‍റെ കത്ത്
ഫോൺ മാറ്റിപ്പിടിച്ചു ചുവരിനു മറപറ്റി പതുങ്ങി. ജോണ്ടിയോട് മിണ്ടരുതെന്ന് ആഗ്യം കാണിച്ചു. ജോണ്ടി അപ്പോഴേക്കും ക്യാമറ ഓൺ ചെയ്ത് റെഡിയായിരുന്നു. പിന്നിലെ ഡോർ തുറന്ന് കുര്യച്ചൻ പുറത്തിറങ്ങി വീടിന്റെ പുറത്തായി വെച്ച ഡ്രംമ്മിൽ എത്തി നോക്കി അകത്തേയ്ക്ക് പോയി. ഡ്രമ്മിനു താഴെ ഗ്യാസടുപ്പെരിയുന്നുണ്ടായിരുന്നു. ആ ഡ്രമ്മിനകത്തെന്തായിരിക്കും? പിന്നിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു . മാർജ്ജാര പാദങ്ങളോടെ ഡ്രമ്മിനടുത്തെത്തി.. മനുഷ്യ മനസാക്ഷി തകരുന്ന കാഴ്ചയാണ് കണ്ടത്.തിളച്ചുപൊങ്ങുന്ന ടാറിനകത്ത് ഒരു കൈ ഉയർന്നു നിൽക്കുന്നു. നീട്ടി വളർത്തിയ നഖം കണ്ടപ്പഴേ മനസിലായി അതൊരു സ്ത്രീയുടെ വിരലുകളാണെന്നു വിരലിലെ മോതിരത്തിലെ പേരു ഞാൻ വായിച്ചു 'Sajeev'
"ജോണ്ടി ഫുൾ കവർ ചെയ് "
ഞാൻ പറഞ്ഞു തീരും മുന്നേ വീടിനകത്ത് നിന്നും വെടി പൊട്ടുന്ന ശബ്ദവും ഒരു പുരുഷന്റെ ദയനീയമായ കരച്ചിലും ഉയർന്നു.
തുടരും
💬 Comments
View all comments