0%

Chapter Title : അജ്ഞാതന്‍റെ കത്ത്

Author : kkstories Read All Parts 342

"എന്തു പറഞ്ഞു അരവി സാർ? "

"വേഗത്തിൽ എത്താമെന്ന്. അവരെത്തും മുന്നേ നമുക്കവിടെയെത്തണം. നീ റൂട്ട് കറക്റ്റ് പറ"

" ചേച്ചീ ഇവിടുന്ന് ലെഫ്റ്റ് കോടനാട് റൂട്ട് "

" ഇത് മലയാറ്റൂർ റൂട്ടല്ലേ.?"

"രണ്ടും ഒരേ വഴിയാ. ഒരു നാലു കിലോമീറ്റർ കാണും ഇവിടുന്നു, പോളിടെക്നിക് കഴിഞ്ഞ് മൂന്ന് കിലോമീറ്റർ ഉള്ളിലേക്കാ.ഞവിടെ ബംഗാളികൾ താമസിക്കുന്നിടം കഴിഞ്ഞ് നാലാമത്തെ ഒറ്റപ്പെട്ട വീട്."

പിന്നെ അവിടെത്തുംവരെ സംസാരമൊന്നുമുണ്ടായില്ല. പക്ഷേ റോഡ് വിജനമായിരുന്നു.അടുത്ത ദിവസങ്ങളിലെങ്ങോ ടാർ ചെയ്തതിന്റെ അവശിഷ്ടങ്ങൾ മാത്രം പല ഭാഗത്തും കണ്ടു. വലിയ ഒരു ഇരുനില മാളികയായിരുന്നു ജോണ്ടി പറഞ്ഞത്. അതിനടുത്തെത്തും മുന്നേ വെളുത്തു മെലിഞ്ഞ നിതിൻ എന്ന ജോണ്ടിയുടെ കൂട്ടുകാരനെ കണ്ടു. എന്നെ നോക്കി പുഞ്ചിരിച്ച ശേഷം അവൻ ജോണ്ടിയോട് പറഞ്ഞു.

"ജോണ്ടി വണ്ടി റോഡിലിടണ്ട. ഇടവഴി കഴിഞ്ഞാൽ ആ വീടിന്റെ പിൻഭാഗത്തെത്താൻ കഴിയും ."

അവൻ പറഞ്ഞ ഇടവഴിയിലേക്ക് വണ്ടി പാർക്ക് ചെയ്തതിനു ശേഷം അവന്റെ പിന്നാലെ ചെന്നു. ഇടവഴി എന്നു പറയാമെങ്കിലും ആരും നടക്കാനുപയോഗിത്തതിനാൽ കാട്ടുവള്ളികൾ നിറഞ്ഞിരുന്ന അവിടെ ഒരു ഫോർവീലർ കയറ്റിയിടാനുള്ള സ്ഥലമുണ്ടായിരുന്നു. രണ്ട് മിനിട്ടു നേരത്തെ നടത്തത്തിനു ശേഷം വീടിന്റെ പിൻവശത്തെത്തി. വീട്ടിനു പിന്നിൽ നിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്ന കൊമ്പിന്റെ സഹായത്താൽ അതിസാഹസികമായി മതിലിനകത്തേയ്ക്ക് ചാടി. പിന്നാലെ ജോണ്ടിയും .നിതിൻ മതിലിനു പുറത്ത് നിന്നതേ ഉള്ളൂ. പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തു.അരവിന്ദായിരുന്നു. ഫോണെടുത്ത് പതിയെ ഞാൻ സംസാരിച്ചു.

"ഞങ്ങൾ വീടിന്റെ പിന്നിലെ മതിൽ വഴി കോമ്പൗണ്ടിനകത്ത് കയറി. നീ എത്തിയോ?"

പുറത്തേയ്ക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു

💬 Comments

View all comments