0%

Chapter Title : അജ്ഞാതന്‍റെ കത്ത് 3

Author : kkstories Read All Parts 268

അജ്ഞാതന്‍റെ കത്ത് 3

Ajnathante kathu Part 3 bY അഭ്യുദയകാംക്ഷി | Previous Parts

പോലീസ് സഹായം വേണ്ടിവരും വേദ നമുക്ക്.നിനക്ക് കത്തയച്ചത് എന്തായാലും ഒരു ഫേക്ക് അഡ്രസിൽ നിന്നു തന്നെയാണ് എങ്കിലും അവയിൽ പറഞ്ഞവെയല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. തീർത്ഥയ്ക്കും ഫാമിലിക്കും അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസ് പറയുന്നു. നമുക്കാ വീടിനകം പരിശോധിക്കണം.അതിനു മുന്നേ സജീവിന്റെ മൊബൈൽ നമ്പറിൽ വിളിക്കണം"

അരവി ഫോണിൽ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫെന്ന മറുപടിയിൽ അരവിന്ദ് തൃപ്തനായിരുന്നില്ല.

" നമ്മളിനി എന്താണ് ചെയ്യുക?"

അരവി ഫോണിൽ കോൺടാക്റ്റ് തപ്പിയെടുത്തു.

" ഞാൻ TVM ൽ ഫിലിം ഫെസ്റ്റിവെലിന് പോയപ്പോൾ ഒരു സ്വാതിയെ പരിചയപ്പെട്ടിരുന്നു. അവൻ കുറച്ചു നാൾ മുമ്പേ ഒരു ആവശ്യത്തിനു വിളിച്ചിരുന്നു. അവൻ ഇവിടെവിടെയോ ആണ് താമസം"

"ഏത് സ്വാതി?"

"സ്വാതി സ്വാമിനാഥൻ. മാതൃഭൂമി റിപോർട്ടറാ പുള്ളി"

" നമുക്ക് പണിയാകുവോ അരവി ?അതിലും ഭേതം സ്ഥലം സിഐ യോട് പറയുന്നതല്ലേ?"

" ഇല്ല വേദ. ഇത് നമ്മുടെ ബിസിനസുകാരനായ സഞ്ചാരി ജോയ്സാർ പരിചയപ്പെടുത്തിത്തന്ന ആളാണ്. വിശ്വസിക്കാം"

ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അരവി സ്വാതിയുമായി സംസാരിക്കുന്നത് എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നെയിതിനകത്ത് വലിച്ചിട്ടവരുടെ ലക്ഷ്യമെന്താണാവോ? അപ്പോഴാണ് എനിക്ക് രാത്രി മെസഞ്ചറിൽ വന്നു കിടക്കുന്ന Sai Sivaയുടെ കാര്യം ഓർമ്മ വന്നത്.നെറ്റ് ഓൺ ചെയ്ത് മെസഞ്ചർ ഓപണാക്കി. അവിടെ സായി ശിവയ്ക്കു പകരം ഫേസ്ബുക്ക് യൂസർ എന്നായിരുന്നു ഉള്ളത്. ഒന്നുകിൽ അവനെന്നെ ബ്ലോക് ചെയ്തു. അല്ലെങ്കിൽ ഐഡി ഡിആക്റ്റിവേറ്റ് ചെയ്തു.ഏറ്റവും മുകളിൽ തന്നെയുണ്ടായിരുന്നു ഓപൺ ചെയ്യാത്ത മെസ്സേജ്

💬 Comments

View all comments