Chapter Title : അജ്ഞാതന്റെ കത്ത് 3
കവർ ചെയ്യാൻ വന്നതാ "
"മരണപ്പെട്ടയാൾ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ നിന്നോട് വിളിച്ച് പറഞ്ഞിട്ടാണോ താഴോട്ട് ചാടിയത്? കറക്ട് ടൈമിംഗാണല്ലോ"
പരിഹാസം കലർന്നിരുന്നു അയാളുടെ സംസാരത്തിൽ.അരവിയുടെ കഴുത്തിലെ ഐഡി കാർഡിലേക്കയാൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.
"ആരാ മുറിയിൽ ആദ്യം കയറിയത്."
"ഞങ്ങളാ സാർ"
ഞാൻ പറഞ്ഞു.
" ഉം...... എല്ലാരും വെളിയിൽ പോയേ "
പോലീസുകാരന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ പുറത്തിറങ്ങിയ അതേ സമയം തന്നെയാണ് ജോണ്ടിയുടെ കോൾ വന്നത്.
" മേഡം പെട്ടന്ന് താഴെ വരണം,... "
ഫോൺ കട്ടായി .ജോണ്ടി എന്തോ കണ്ട് ഭയന്നിട്ടുണ്ട്. അവന്റെ സ്വരം മാറിയിരുന്നു. പോലീസ് വന്ന സ്ഥിതിക്ക് ഫ്ലാറ്റിനുള്ളിൽ പ്രത്യേകിച്ചിനി ജോലിയൊന്നുമില്ല എന്നറിയാവുന്നതിനാൽ ഞങ്ങൾ എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തി.
"ചേച്ചി വൈറ്റ് സ്ക്കോഡ "
"എവിടെ?"
"ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ അത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. അതിലൊരു പർദ്ദയിട്ട സ്ത്രീയാ ഉണ്ടായിരുന്നത്. ഞാൻ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. "
കൈവെള്ളയിലെഴുതി നമ്പറവൻ കാണിച്ചു. KA 05 AE 5.. കർണാടക റജിസ്ട്രേഷൻ. അരവിയും ജോണ്ടിയും സജീവ് മരിച്ചു കിടക്കുന്നതിനടുത്തേക്ക് നീങ്ങി.ഞാൻ സാമുവേൽ സാറിനെ വിളിച്ചു.
"ഹലോ....."
"എന്താണ് വേദ ഈ സമയത്ത് ?"
"സാറിപ്പോ എവിടെയാ?"
"ഞാൻ വീട്ടിലുണ്ടെടോ.... എന്താ കാര്യം"
"എനിക്ക് സാറിനെ കാണണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്."
"താൻ വാടോ.താൻ വന്നിട്ട് ഇന്നലെ കണ്ടില്ലെന്ന് മേരി പരാതിയും പറഞ്ഞു. നീയിപ്പോ എവിടെ "
" ഞാൻ ആലുവയിലാണ്. ബാക്കി വന്നിട്ട് പറയാം."
ഞങ്ങളവിടുന്നിറങ്ങാൻ നേരം റിപ്പോർട്ടർ സാബുവും,റോഷനും തിടുക്കത്തിൽ ന്യൂസ് കവർ ചെയ്യാൻ തുടങ്ങി.
💬 Comments
View all comments