0%

Chapter Title : അജ്ഞാതന്‍റെ കത്ത് 3

Author : kkstories Read All Parts 458

ഭാര്യയും കുഞ്ഞും എവിടെ? അയാൾ ഒളിച്ചു കഴിയുന്നത് എന്തിനാണ്? ആരെയാണ് അയാൾ ഭയക്കുന്നത്?

" ഇതേ ചോദ്യമാണ് എനിക്കും?"

"ആ വീട് പരിശോധന നടക്കണമെങ്കിൽ ഒന്നുകിൽ ഹൗസ് ഓണറെ കാര്യം പറഞ്ഞ് മനസിലാക്കണം, അല്ലാതെ വേറെ വഴി ഇല്ല."

സ്വാതി തുടർന്നു.

"നമ്മളിതെത്ര ഒളിപ്പിച്ച് ചെയ്താലും ഇതെങ്ങനെയെങ്കിലും ലീക്കാവും. മീഡിയ അറിഞ്ഞാൽ എല്ലാവർക്കും ഒളിക്കാൻ സമയം കിട്ടും. നമുക്കാ ഹൗസ് ഓണറോട് സംസാരിച്ചാലോ"

"അതൊക്കെ റിസ്ക്കുള്ള കാര്യമാണ്. നമ്മൾ വെറുതെയിരിക്കുന്ന ഒരോ നിമിഷവും അപകടം അടുത്തു വരികയാണ്. നമുക്ക് എത്രയും പെട്ടന്ന് ലാബിലെത്തണം., മരണപ്പെട്ടവരിൽ തീർത്ഥ ഉണ്ടോ എന്നറിയണം.അതിന് അവളുടെ ഡയറിയിലെ ബ്ലഡ് സാമ്പിൾ മതി. സ്വാതി ബിസിയല്ലെങ്കിൽ ഞങ്ങളോടൊപ്പം കൊച്ചിക്കു വരൂ "

" ഞാൻ നാളെ എത്താം. ഇന്ന് നൈറ്റ് കുറച്ച് വർക്ക് തീർക്കാനുണ്ട്. പിന്നെ മാതൃഭൂമിയിലെ ജോലി ഞാൻ രാജി വെച്ചു.പുതിയ ജോലിക്കായി നെട്ടോട്ടത്തിലാ."

" എങ്കിൽ നീ ഗായത്രീ മേഡത്തെ വന്നു കാണൂ "

"നാളെയാവട്ടെ വരാം ".

അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നതേയുളളൂ ഞാൻ. സ്വാതിയെ വിട്ട് ഞങ്ങൾ യാത്ര തിരിച്ചു. ജോണ്ടി സീറ്റിൽ ചാരിയിരുന്നുറക്കമായി.അരവി ശബ്ദം കുറച്ച് വെച്ച ഗസലിൽ പോലും എനിക്ക് ദേഷ്യം തുടങ്ങി. ഞാനത് ഓഫ് ചെയ്തു.മഴ ചെറുതായി തുടങ്ങി. ഇടയ്ക്ക് അരവിയുടെ ഫോണിൽ വന്ന മെസ്സേജിന്റെ ശബ്ദം മാത്രം.നഗരത്തിൽ നിയോൺ ബൾബുകൾ പ്രകാശിച്ചു തുടങ്ങി. നിയോൺ വെളിച്ചത്തിൽ ചെറുമഴനൂലുകൾ തിളങ്ങി. ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ സോനയുടെ ലാബിൽ മുമ്പിൽ പാർക്ക് ചെയ്തിരിക്കയാണ് കാർ. പിൻസീറ്റിൽ ജോണ്ടി അപ്പോഴും ഉറക്കം. അൽപസമയത്തിനു ശേഷം ഇരു കൈകളിലും ഗ്ലൗസണിഞ്ഞ് സോന

💬 Comments

View all comments