Chapter Title : അജ്ഞാതന്റെ കത്ത് 3
അരവിന്ദിനൊപ്പം പുറത്തിറങ്ങി വന്നു. ഞാനും പുറത്തിറങ്ങി.
"നീയങ്ങു ക്ഷീണിച്ചല്ലോ വേദാ?"
" ഓട്ടമല്ലേ സോന, "
" ഓട്ടത്തിന്റെ കാര്യം ഞാൻ അറിഞ്ഞു, ഒറ്റയ്ക്ക് ടൂറ് പോകാൻ നിനക്ക് വട്ടായോ വേദ ?"
"വട്ടെനിക്ക് പണ്ടേയുള്ളതല്ലേ, നിന്നെപ്പോലെ എനിക്ക് കൂട്ട് വരാൻ കെട്ടിയോനില്ലല്ലോ"
"ഇവനെ കൂട്ടീട്ടു പോകാമല്ലോ?'
അവൾ അരവിയെ ചൂണ്ടി പറഞ്ഞു.
"എന്തിനാ സോന ഉള്ള മന:സമാധാനം കളയാനോ ?"
സോനയുടെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അരവി പറഞ്ഞ വാക്കുകൾ ലയിച്ചു പോയി.
" വേദ നീയാ ഡയറി താ. ഞാനാ ബ്ലഡ് ഗ്രൂപ്പ് നോക്കാം"
അവളുടെ വാക്കുകളിൽ നിന്നും അരവി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.വളരെ വേഗത്തിൽ ഞാൻ ബേഗിൽ നിന്നും ഡയറി എടുത്തു കൊടുത്തു.
"സോന ഡയറി ഒരു കാരണവശാലും മിസ്സാവരുത്."
"ഇല്ലെടീ നീ ധൈര്യമായിട്ട് പോ. ഞാൻ വിളിക്കാം നിങ്ങളെ "
കാറിനടുത്തെത്തിയ അരവി വീണ്ടും സോനയുടെ അടുത്തേക്ക് ചെന്നു.പാൻസിന്റെ പോക്കറ്റിൽ നിന്നും ഒരു വിരലിനത്രയുള്ള ഒരു ചെറിയ കുപ്പി എടുത്ത് സോനയ്ക്ക് കൊടുത്തു. കാറിൽ കയറിയ പാടെ അരവിയുടെ ഫോൺ ശബ്ദിച്ചു. അവന്റെ വീട്ടിൽ നിന്നുമാണ് വിളിച്ചത്. കട്ട് ചെയ്ത് പോക്കറ്റിലേക്കിടാൻ നേരം അവൻ ഫോണിലേക്ക് സൂക്ഷിച്ച് നോക്കി.
"വേദ ഇത് നോക്ക് "
ഫോണവൻ എനിക്ക് നേരെ നീട്ടി. ഞാൻ നോക്കിയപ്പോൾ കണ്ടത് സജീവിന്റെ നമ്പറിൽ നിന്നും വന്ന മെസ്സേജാണ്
' എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാൻ ആലുവയിലെ ന്യൂഅവന്യൂ ഫ്ലാറ്റിലുണ്ട്. സെവൻത് ഫ്ലോർ റൂം നമ്പർ 307 '
മനസിൽ എന്തൊക്കെയോ പ്രതീക്ഷ. സമയം 7.54 Pm.വിശപ്പ് മഥിച്ചു
💬 Comments
View all comments